• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി
Administrator  |  Friday, 20 March 2015 13:16

മെല്‍ബണ്‍: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ കീഴടക്കി സെമിയിലെത്തിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി.100 ഏകദിന ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ലോക ക്രിക്കറ്റില്‍ 100 വിജയങ്ങള്‍ നേടുന്ന മൂന്നാമത്തെ നായകനുമാണ് ധോണി. ഓസ്‌ട്രേലിയന്‍ നായകന്‍മാരായിരുന്ന റിക്കി പോണ്ടിംഗും(165) അലന്‍ ബോര്‍ഡറുമാണ്(107) വിജയങ്ങളില്‍ ധോണിയുടെ മുന്‍ഗാമികള്‍. ബംഗ്ലാദേശിനെതിരായ വിജയത്തോടെ 99 വിജയങ്ങളുമായി ഒപ്പമുണ്ടായിരുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാന്‍സി ക്രോണ്യയെയാണ് ധോണി മറികടന്നത്. ലോകകപ്പ് ക്രിക്കറ്റിലെ തുടര്‍ച്ചയായ പതിനൊന്നാം ജയമാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.