• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കം 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍
Administrator  |  Friday, 20 March 2015 18:22
ദോഹ: ലോകകപ്പ്‌ 2022 സംഘാടന സമയത്തെക്കുറിച്ചുള്ള ആകാംക്ഷയ്‌ക്ക്‌ വിരാമമായി. ശൈത്യകാലമായ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തന്നെ ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കം നടക്കും. ചരിത്രത്തിലാദ്യമായാണ്‌ ലോകകപ്പ്‌ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തുന്നത്‌. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നായിരിക്കും ഫൈനല്‍. സ്വിസ്‌ തലസ്‌ഥാനമായ സൂറിച്ചില്‍ ചേര്‍ന്ന ഫിഫ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണു സമയത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്‌. ദേശീയ ദിനാഘോഷ വേളയില്‍ തന്നെ 28 ദിവസം നീണ്ടുനില്‍ക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരിന്‌ അരങ്ങൊരുങ്ങുന്നത്‌ ഖത്തറില്‍ ഉല്‍സവാന്തരീക്ഷം പകരും. ഡിസംബര്‍ 23ന്‌ ഫൈനല്‍ മല്‍സരം നടത്തുന്നതിനെക്കുറിച്ച്‌ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍, ക്രിസ്‌്മസിന്‌ രണ്ട് ദിവസം മുമ്പാണെന്നതിനാല്‍ ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റര്‍ എതിര്‍ക്കുകയായിരുന്നു. ക്രിസ്‌മസിന്‌ ഒരാഴ്‌ച മുമ്പെങ്കിലും ഫൈനല്‍ വേണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടു വച്ചു. ഇതേ തുടര്‍ന്നാണ്‌ 18ന്‌ നടത്താന്‍ തീരുമാനമായത്‌.
Last Updated on Friday, 20 March 2015 18:32