• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
ബീച്ച് വോളി ചാമ്പ്യന്‍ഷിപ്പിന്റെ വനിതാവിഭാഗത്തില്‍ കേരളം ജേതാക്കളായി.
M.J.Francis  |  Sunday, 06 March 2016 15:48
altദേശീയ ബീച്ച് വോളി ചാമ്പ്യന്‍ഷിപ്പിന്റെ വനിതാവിഭാഗത്തില്‍ കേരളം ജേതാക്കളായി. വനിതാ ഫൈനലില്‍ ആന്ധ്രാപ്രദേശിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. സ്‌കോര്‍: 20-22, 27-25, 15-10. കെ.പി. ആതിര, മേരി അമിഷ എന്നിവരാണ് കേരളത്തിന് വേണ്ടി കോര്‍ട്ടിലിറങ്ങിയത്. ആന്ധ്രപ്രദേശിന്റെ മഹേശ്വരി, മഹാലക്ഷ്മി സഖ്യത്തെയാണ് കേരള വനിതകള്‍ പരാജയപ്പെടുത്തിയത്. കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയ കാണികളും കേരള ടീമിന് പിന്തുണയേകി. പുരുഷ വിഭാഗം ഫൈനലില്‍  പുരുഷവിഭാഗത്തില്‍ തെലുങ്കാന നേരിട്ടുള്ള സെറ്റുകള്‍ക്ക് തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്. സ്‌കോര്‍:21-15, 21-19. തെലുങ്കാനയുടെ രവീന്ദര്‍ റെഡിയും കൃഷ്ണയും അടങ്ങുന്ന ടീമാണ് തമിഴ്‌നാടിന്റെ ശിവബാലന്‍-ദാമോദരന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. കേരളത്തില്‍ നിന്നും പുരുഷ, വനിതാവിഭാഗങ്ങളില്‍ നാല് വീതം ടീമുകള്‍ മത്സരിച്ചിരുന്നു. കോഴിക്കോട് ബീച്ച് അക്കാഡമിയുടെയും കോഴിക്കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് 16-ാമത് ദേശീയ ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് സംഘടിപ്പിച്ചത്.