• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
കിരീടം ഇന്ത്യക്ക്‌
M.J.Francis  |  Sunday, 06 March 2016 19:06
altബംഗ്ലാദേശിനെ അട്ടിമറിച്ചു കൊണ്ട് ഏഷ്യാ കപ്പ് ട്വന്റി 20 കിരീടം ഇന്ത്യ സ്വന്തമാക്കി.്. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു പന്തു ബാക്കിനില്‍ക്കേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (60) യും വിരാട് കോഹ്‌ലി ( 28 പന്തില്‍ പുറത്താകാതെ 41)യുടെയും മിന്നുംപ്രകടനങ്ങളാണ് ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്. ഒമ്പതു ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ധവാനെ ടസ്‌കിന്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ രോഹിത് ശര്‍മ (1) അല്‍ അമിന്‍ ഹുസൈന്റെ ഇരയായി. നായകന്‍ ധോനി ആറു പന്തില്‍ 20 റണ്‍സുമായി വിജയത്തില്‍ കോഹ്‌ലിക്കു കൂട്ടുനിന്നു. ധവാനും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി. ഇന്ത്യയ്ക്കായി അശ്വിന്‍, നെഹ്‌റ, ബൂംറ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.