• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
രാഷ്ട്രീയത്തിലെ നല്ല സമരിയക്കാരന്‍! ജനസേവനത്തിന് അവധി നല്‍കാതെ ബിനീഷ് തോമസ്
M.J.Francis  |  Wednesday, 24 August 2016 21:18
altബാംഗ്ലൂര്‍ മഹാനഗരത്തില്‍ പെട്ട ശാന്തി നഗര്‍ നിയോജകമണ്ഡലത്തിലെ ഏറ്റവും അവികിസിത പ്രദേശമായ മേഖലയായ ഗൗതംപുരയില്‍ കഴിഞ്ഞ മെയ് 30ന് ഒരു വലിയ സമ്മേളനം നടന്നു. ഗൗതംപുരയുടെ എംജിആര്‍ എന്ന് ജനങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന മലയാളിയായ ബിനീഷ് തോമസിനെ ആദരിക്കുന്ന ചടങ്ങായിരുന്നു അത്. തമിഴ് ജനത തിങ്ങി പാര്‍ക്കുന്ന ഗൗതംപുര ഒന്നടങ്കം ആ ചടങ്ങിലേക്ക് ഒഴുകി യെത്തി. ഒരു പൊതു പ്രവര്‍ത്തകന് ജനങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ സ്‌നേഹാദരവായിരുന്നു അത്.

ഒരു ദശാബ്ദത്തിനു മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2005ല്‍ ആരംഭിച്ചതാണ് ബിനീഷ് തോമസ്സിന് ഗൗതംപുരയുമായിട്ടുള്ള ബന്ധം. ഒരു സുഹൃത്തിനെ കാണുവാനായി ഗൗതംപുരയില്‍ എത്തിയ ബിനീഷ് ഗൗതംപുരയിലെ ജനങ്ങളുടെ ജീവിത നിലവാരം കണ്ട് സ്തംബ്ദനായിപോയി. മുംബൈയിലെ ചേരികളെ വെല്ലുന്ന ജീവത സാഹചര്യം. കുടിക്കാന്‍ വെള്ളമില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, തുറന്നു കിടക്കുന്ന ഓവുചാലുകള്‍, അതില്‍ ആര്‍ത്തിരമ്പുന്ന കൊതുകുകള്‍. ഏറ്റവും വൃത്തിഹീനമായ അവസ്ഥ. അവിടെ കുടില്‍ കെട്ടി പാര്‍ക്കുന്ന ആയിരക്കണക്കിനു ജനങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസം പോലും നേടുവാന്‍ കഴിയാത്തവര്‍. ജീവിക്കുവാന്‍ വേണ്ടി സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തൊഴില്‍ തേടുവാന്‍ നിര്‍ബ്ബന്ധിതരാകുന്ന കുട്ടികള്‍. തന്റെ ഇതുവരെയുള്ള പൊതുപ്രവര്‍ത്തനം വൃഥാവിലായി എന്ന തിരിച്ചറിവായിരുന്നു ബിനീഷിന് ഗൗതംപുരയിലെ കാഴ്ചകള്‍. ദാരിദ്ര്യം കൊണ്ട് എഞ്ചിനീയറിങ്ങ് പഠനം പാതി വഴിയില്‍ ഉപേഷിച്ച് തൊഴില്‍തേടുവാന്‍ നിര്‍ബ്ബന്ധിതനായ ഒരു യുവാവിന്റെ പഠനചിലവ് ഏറ്റെടുത്തുകൊണ്ട് ഗൗതംപുരയുടെ ഹൃദയത്തിലേക്ക് ബിനീഷ് കടന്നു ചെന്നു.
സ്‌കൂള്‍ വാന്‍ നല്‍കുന്നു.
altകുട്ടികളുടെ പഠനത്തിലായിരുന്നു ബിനീഷ് ആദ്യം ശ്രദ്ധ ചെലത്തിയത്. സ്‌കൂള്‍ പഠനം പാതിവഴിക്ക് നിര്‍ത്തിയവരെ കണ്ടെത്തി അവരുടെ പഠനചിലവ് സ്വയം ഏറ്റെടുത്തുകൊണ്ട് അവരെ സ്‌കൂളിലെത്തിച്ചു. ദാരിദ്ര്യത്തില്‍ മുങ്ങിയ അവരുടെ കുടുംബങ്ങള്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുവന്‍ മുന്നിട്ടിറങ്ങി. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി കംപ്യൂട്ടര്‍ ലാബ് സ്ഥാപിച്ചു. അതിലേക്ക് ആവശ്യമായ കംപ്യൂട്ടറുകള്‍ കണ്ടെത്തിയത് ബിനീഷ് തോമസ്സ് ആയിരുന്നു. ദരിദ്ര നാരായണന്മാര്‍ വസിക്കുന്ന ഗൗതംപുരയില്‍ അംബേദ്ക്കര്‍
സൊസൈറ്റി സ്ഥാപിച്ചു കൊണ്ട് ജനങ്ങലെ സംഘടിപ്പിച്ചു. പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും മൈനോരിട്ടി വിഭാഗത്തിനുള്ള ഗവര്‍മ്മെന്റ് സഹായങ്ങളും കണ്ടെത്തിക്കൊടുക്കുവാന്‍ ബിനീഷ് തോമസിനായി. കൂടാതെ പാവപ്പെട്ട കുട്ടികള്‍ക്ക് ബുക്കുകളും ബാഗുകളും ഓരോ വര്‍ഷവും വിതരണം ചെയ്തുകൊണ്ട് അവര്‍ക്ക് താങ്ങാകുവാനും ബിനീഷ് തോമസ്സിന് കഴിഞ്ഞു. തുപ്പരഹള്ളി ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ക്ക് വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വരുവാന്‍ കഴിയുന്നില്ല എന്നറിഞ്ഞ ബിനീഷ് പ്രസ്തുത സ്‌കൂളിലേക്ക് സ്‌കൂള്‍ ബസ്സ് വാങ്ങികൊടുത്തത് ഈ അടുത്തകാലത്താണ്. നാളിതുവരെയായി അരലക്ഷത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുവാന്‍ ബിനീഷ് തോമസ്സിന് കഴിഞ്ഞിട്ടുണ്ടെന്ന് ബിനീഷ് തോമസ്സ് നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ജോസഫ് പറയുന്നു.

കുട്ടികളുടെ കായിക വിനോദത്തിനായി ഫൂട്ട്‌ബോള്‍ കോര്‍ട്ട് നിര്‍മ്മിക്കുവാന്‍ മുന്‍കൈയെടുക്കുകയും ഐഎം വിജയന്‍, ജോ പോള്‍ അഞ്ചേരി തുടങ്ങിയ പ്രമുഖ ഫൂട്ട്‌ബോള്‍ കളിക്കാരെ കൊണ്ടുവന്ന് അവരെക്കൊണ്ട് ഗൗതംപുരയിലെ കുട്ടികള്‍ക്ക് ഫൂട്ട്‌ബോള്‍ കളിയുടെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുവാനും ബിനീഷ് തോമസ്സിനു കഴിഞ്ഞു.
സ്‌കളര്‍ഷിപ്പ് വിതരണം
altകഴിഞ്ഞ നാല് വര്‍ഷങ്ങളായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറട്ടി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കര്‍ണ്ണാടക ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചു വരുന്ന ബിനീഷ് തോമസ്സിന് തന്റെ ഔദ്യോഗിക സ്ഥാനം വഴി മൈനോരിട്ടി വിഭാഗത്തില്‍പ്പെട്ട നിര്‍ദ്ദന കുട്ടികള്‍ക്ക് അവര്‍ക്കവകാശപ്പെട്ട ഗവര്‍മ്മെന്റ് സഹായങ്ങള്‍ വാങ്ങിക്കൊടുക്കുവാന്‍ കഴിയുന്നു. വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശം ആക്കിയതോടെ ബാംഗ്ലൂരിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളില്‍ നിരവധി നിര്‍ദ്ധനരായ കുട്ടികള്‍ക്കാണ് ബിനീഷിന്റെ ഇടപെടലുകൊണ്ട് ഓരോവര്‍ഷവും പ്രവേശനം ലഭിക്കുന്നത്. അതുപോലെ തന്നെ മൈനോറട്ടി വിഭാഗ ത്തില്‍പ്പെട്ട കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പുകളും ഇതര ഗവര്‍മ്മെന്റ് സഹായങ്ങളും കൃത്യമായി ലഭ്യമാക്കുവാനും ബിനീഷിന് ഇതുമൂലം കഴിയുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനോടൊപ്പംതന്നെ ഗൗതംപുരയിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിലും ബിനീഷ് ശ്രദ്ധചെലുത്തിവരുന്നു. നിരവധി സൗജന്യ മെഡിക്കല്‍ ക്യാംപുകളാണ് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഗൗതംപുരയിലെ ജനങ്ങള്‍ക്കു വേണ്ടി ബിനീഷ് തോമസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. പ്രസ്തുത മെഡിക്കല്‍ ക്യാംപുകളില്‍ ഗുരുതര രോഗം ബാധിച്ചവരായി കണ്ടെത്തുന്നവര്‍ക്ക് ഉയര്‍ന്ന ചികിത്സ ഉറപ്പു വരുത്തി. ഗൗതംപുര നിവാസികളായ സതീഷ്‌കുമാറിന്റെ ഹൃദയ ശസ്ത്രക്രിയ, വീട്ടമ്മയായ നീലയുടെ കുട്ടിയുടെ കരള്‍ രോഗത്തിന്റെ ചികത്സ തുടങ്ങിയവ അവരുടെ ബിനീഷ് അയ്യായുടെ ഇടപെടല്‍ കൊണ്ട് മാത്രം നടന്നതാണെന്ന് നന്ദിപൂര്‍വ്വം അവര്‍ ഓര്‍ക്കുന്നു. അതു കൊണ്ടു തീര്‍ന്നില്ല ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനു വേണ്ടിയുള്ള ബിനീഷിന്റെ പ്രവര്‍ത്തനങ്ങള്‍. ഒന്നാം ഘട്ടമെന്ന നിലയില്‍ ഏറ്റവും നിര്‍ദ്ദനരായ 25 പേരെ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപയുടെ സൗജന്യ മെഡിക്കല്‍ ഗ്രൂപ്പ് ഇന്‍ഷ്യൂറന്‍സ് ഏര്‍പ്പെടുത്തിയ ബിനീഷ് പിന്നീടത് 300 പേര്‍ക്കായി വര്‍ദ്ധിപ്പിച്ചു. ഗൗതംപുര നിവാസികളായ അര്‍ഹരായ എല്ലാവരേയും മെഡിക്കല്‍ ഇന്‍ഷ്യൂറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുവാനുള്ള പരിശ്രമത്തിലാണ് ബിനീഷ്. അവരുടെ ഇന്‍ഷ്യൂറന്‍സ് പ്രീമിയം പോലും കണ്ടെത്തുന്നത് ബിനീഷ് തോമസ് തന്നെ

അഴുക്കുചാലിലെ വെള്ളം കലര്‍ന്ന കുടിവെള്ളമായിരുന്നു ഗൗതംപുരയിലെ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നത് അതിനാല്‍ ജനങ്ങള്‍ പലപ്പോഴും കുടിവെള്ളത്തിനായി വളരെദൂരം നടന്ന് മിലട്ടറി കോട്ടേഴ്‌സിനെ ആശ്രിയിക്കേണ്ടിയിരുന്നു. നിരവധി പ്രാവശ്യം അധികാരികളെ സമീപിച്ചുവെങ്കിലും അനങ്ങാപ്പാറ നയം സ്വീകരിച്ച വാട്ടര്‍ അതോറട്ടിയുടെ കനിവിനു കാത്തുനില്‍ക്കാതെ ബിനീഷ് ഒന്നരലക്ഷം രൂപ മുടക്കി പൈപ്പ് ലൈന്‍ നന്നാക്കുകയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുകയും ചെയ്തത് ഗൗതംപുരത്തെ വീട്ടമ്മമാര്‍ എന്നും നന്ദിയോടെയാണ് ഓര്‍ക്കുന്നത്. 

ജാതിയോ മതമോ ഭാഷയോ നോക്കാതെ സഹായം ആവശ്യമായവര്‍ക്കെല്ലാം ആവന്ന സഹായം ചെയ്തുകൊടുക്കുവാന്‍ ബിനീഷ് തോമസ് എന്ന മനുഷ്യ സ്‌നേഹി എപ്പോഴും തയ്യാറാണെന്ന് ഗൗതംപുര സ്വദേശിയായ ചന്ദ്ഘാന്‍ പറയുന്നു. ഗൗതംപുര 1 മെയിന്‍ 1 ക്രോസ്സില്‍ തമിഴ് ക്രൈസ്തവര്‍ക്കായി സെന്റ് അന്തോനീസ് ചര്‍ച്ച് നിര്‍മ്മിച്ചു കൊടുത്തതിനോടൊപ്പം ഗൗതംപുര മോസ്‌കിലേക്ക് 5 കംപ്യൂട്ടറുകളാണ് ബിനീഷ്‌തോമസ് സംഭാവന ചെയ്തത്. കൂടാതെ പൊങ്കല്‍, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷാവസരങ്ങളില്‍ പാവപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തുവരുന്നു. ഓരോ വര്‍ഷവും 1000ത്തില്‍ പരം ഭവനങ്ങളിലേക്കാണ് ബിനീഷിന്റെ കാരുണ്യ സ്പര്‍ശം ഇങ്ങനെ കടന്നു ചെല്ലുന്നത്.

അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് വിധവ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും മറ്റും ലഭിക്കുന്നതിനുവേണ്ട നടപടികള്‍ക്ക് മുന്‍കൈ എടുക്കുന്നതുമൂലം നിരവധി പേരുടെ ജീവിതത്തില്‍ വെളിച്ചമേകാന്‍ ബിനീഷ് തോമസ്സിനു കഴിഞ്ഞിരിക്കുന്നു. ഇതുകൊണ്ടു തീരുന്നില്ല ബിനീഷ് തോമസ്സെന്ന നല്ല സമരിയാക്കാരെന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ബിനീഷിന്റെ സഹായത്താല്‍ സര്‍ക്കാരില്‍നിന്ന് ചികിത്സാ സഹായം ലഭിച്ചവരും വീടുനിര്‍മ്മിച്ചവരും തൊഴില്‍ കണ്ടെത്തിയവരും നിരവധിയാണ് ഗൗതംപുരയിലുള്ളത്. വീടുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടത്തുന്നതിന്റെ ഭാഗമായി ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുക തുടങ്ങി ഗൗതംപുരയുടെ സാമൂഹിക ക്ഷേമത്തിനായി എന്തെല്ലാം ചെയ്യാമോ അതിനെല്ലാം നേതൃത്വം നല്‍കുന്ന ബിനീഷ് തോമസ്സിന്റെ പ്രവര്‍ത്തനഫലമായി ചേരിപ്രദേശമായിരുന്ന ഗൗതംപുര ഇന്ന് വികസനത്തിന്റെ പാതയിലാണ്. 

കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി മെമ്പറായ ബിനീഷ് തോമസ്സ് നെഹറു യുവ കേന്ദ്രയുടെ ഡയറക്ടറുകൂടിയാണ്. തന്റെ ഇത്തരം ഔദ്യോഗിക സ്ഥാനങ്ങള്‍ ജനക്ഷേമത്തിനായി തിരിച്ചുവിടുവാന്‍ കഴിയുന്നുവെന്നതാണ് ബിനീഷ് തോമസ്സിനെ പ്രവര്‍ത്തന ശൈലിയുടെ പ്രത്യേകത. പാവപ്പെട്ടവര്‍ക്കായി അ ദ്ദേഹം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി തമഴ്‌നാട്ടിലെ തഞ്ചാവൂര്‍ തമിഴ് സര്‍വ്വകലാശാല ആറുമാസം മുന്‍പ് ഓണററി ഡോക്ടറേറ്റ് നല്‍കി ബിനീഷ് തോമസ്സിനെ ആദരിച്ചിരുന്നു.

1996 മുതല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ബിനീഷ് തോമസ്സ് 1998ല്‍ കോണ്‍ഗ്രസ്സിന്റെ വിദ്ധ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐ (നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ)യുടെ സംസ്ഥാന ജനറല്‍ സെക്രറിയായി ചുമതലയേറ്റെടുത്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായി മാറി. എന്‍എസ്‌യു കെട്ടിപ്പെടുക്കുന്നതിനായി സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച ബിനീഷിന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന നിര്‍ദ്ദനരായ വിദ്ധ്യാര്‍ത്ഥികളുടെ ജീവിത സാഹചര്യം നേരിട്ട് കണ്ടറിയുവാന്‍ സാധിച്ചു. നല്ലൊരു ശതമാനം വിദ്ധ്യാര്‍ത്ഥികളും ദാരിദ്ര്യം മൂലം പഠനം പകുതി വഴിക്ക് ഉപേഷിച്ച് തൊഴില്‍ തേടാന്‍ നിര്‍ബന്ധിതമാകുന്നത് ബിനീഷ് നേരിട്ട് കണ്ടറിഞ്ഞു. ഇതിന് എന്ത് പരിഹാരം എന്ന് അന്വേഷിച്ച ബിനീഷ് സാമൂഹിക സേവനമാണ് തന്റെ കര്‍മ്മ മണ്ഡലം എന്ന് തിരിച്ചറിയുകയായിരുന്നു.

2001ല്‍ ബിനീഷ് യൂത്ത് കോണ്‍ഗ്രസ്സ് ബാംഗ്ലൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. സംഘാടകനെന്ന നിലയില്‍ ബിനീഷിന്റെ കഴിവ് തിരിച്ചറിഞ്ഞ കേണ്‍ഗ്രസ്സ് നേതൃത്വം 2006ല്‍ അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കര്‍ണ്ണാടകയുടെ രാഷ്ട്രീയ ചരിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റവും സജീവമായ കാലഘട്ടമായിരുന്നു തുടര്‍ന്നുണ്ടായത്. 2009ല്‍ കെപിസിസി മൈനോറട്ടി ഡിപ്പാര്‍ ട്ട്‌മെന്റിന്റെ സംസ്ഥാന കണ്‍വീനറായി ചുമതലയേറ്റ ബിനീഷ് 2014 മുതല്‍ കെപിസിസി മെമ്പറായി പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിനു സ്ഥാനം കൊടുക്കാതെ മാനവികതക്കു പ്രമുഖ്യം നല്‍കുന്ന ബിനീഷ് തോമസ്സിന്റെ പ്രവര്‍ത്തന ശൈലിയാണ് അദ്ദേഹത്തെ മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് വിത്യസ്ഥനാക്കുന്നത്. തന്റെ രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞു എന്നതാണ് ബിനീഷ് തോമസ്സിന്റെ വിജയം. കടല്‍ മുഴുവന്‍ വറ്റിച്ച് ഉപ്പ്ടുക്കുന്നതിനേക്കാള്‍ പ്രായോഗികം ഒരു ചെറിയ ഭാഗം തിരിച്ച് വറ്റിച്ചെടുക്കുന്നതാണെന്ന തിരിച്ചറിവാ ണ് ഗൗതംപുരയെന്ന ചേരിപ്രദേശം അനൗദ്യോകികമായി ദത്തെടുത്തുകൊണ്ട് സമഗ്രവികസനം നടത്തുവാന്‍ ബിനീഷ് തോമസ്സിനെ പ്രേരിപ്പിച്ചത്. ഓരോ എംപിയും തന്റെ ലോകസഭാമണ്ഡലത്തിലെ ഓരോ ഗ്രാമം ദത്തെടുത്ത് വികസിപ്പിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മന്ത്രം വരുന്നതിന് എത്രയോ മുമ്പ് കേവലം ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമായ ബിനീഷ് തോമസ് അത് പ്രായോഗിക തലത്തില്‍ വരുത്തി വിജയിപ്പിച്ചു എന്നത് ഓരോ മലയാളികള്‍ക്കും അഭിമാനകരമാണ്. ഗ്രാമം ദത്തെടുക്കുന്നതിനായി കോടികള്‍ കേന്ദ്ര ഗവര്‍മ്മെന്റ് അനുവദിച്ചിട്ടും അത് നടപ്പില്‍ വരുത്താത്ത നമ്മുടെ പാര്‍ലിമെന്റ് പ്രതിനിധികള്‍ക്കു ഒരു ഗ്രാമം എങ്ങനെയാണ് ദത്തെടുക്കേണ്ടതെന്നുള്ള സജീവ മാതൃകയാ ണ് ഗൗതംപുരയിലെ ബിനീഷ് തോമസ്സിന്റെ പ്രവര്‍ത്തനങ്ങള്‍.

ബംങ്കളൂരുവില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും ബിനീഷ് തോമസ്സിന്റെ കുടുംബ വേര് കോട്ടയത്തേക്ക് വ്യാപിച്ചു കിടക്കുന്നു. 1960കളുടെ ആരംഭത്തില്‍ കോട്ടയത്തു നിന്ന് ബംങ്കളൂരുവിലേക്ക് പറിച്ചുനടപ്പെട്ട ചെട്ടിയാത്ത് തോമസ്സ് ഏലിയാമ്മ ദമ്പതികളുടെ മകനാണ് ബിനീഷ് തോമസ്സ്. ഒരു സഹോദരനും രണ്ടു സഹോദരിമാരുമാണ് ബിനീഷിനുള്ളത്. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ബിനീഷ് തോമസ്സ് ഇന്‍ഷ്യൂറന്‍സ്, റിയല്‍എസ്റ്റേറ്റ് തുടങ്ങിയ ബിസിനസ് മേഖലകളില്‍ സജീവമാണ്. സെന്റ് ജോസഫ് കോളേജില്‍ ലക്ച്ചറായ ഭാര്യ ജിജി മക്കളായ ജോഷ്വ, ജൂഡിത്ത് എന്നിവരോടൊപ്പം ലിംഗരാജപുരത്താണ് ബിനീഷ് തോമസ്സ് താമസ്സിക്കുന്നത്.Last Updated on Wednesday, 24 August 2016 22:15