• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
പാചക വാതകത്തിന്റെയും സബ്സിഡി ഒഴിവാക്കാന്‍ നീക്കം
M.J.Francis  |  Sunday, 02 October 2016 18:18
altപെട്രോളിന്റെയും ഡീസലിന്റെയും സബ്സിസിഡി നിർത്തലാക്കാൻ എടുത്ത മാർഗത്തിലൂടെ തന്നെ പാചക വാതകത്തിന്റെയും സബ്സിഡി ഒഴിവാക്കാന്‍ നീക്കം. എല്ലാ മാസവും ചെറിയ വർധന വരുത്തി സബ്സിഡി പൂർണമായും നിർത്തലാക്കുകയാണു. സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് ഇന്നലെ 2 രൂപ വർധിപ്പിച്ചിരുന്നു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണു വില വർധിപ്പിക്കുന്നത്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 16നും രണ്ടു രൂപ വീതം കൂട്ടിയിരുന്നു. നിലവിലെ രീതിയനുസരിച്ചു സിലിണ്ടർ ഒന്നിനു കേന്ദ്രം ഉപഭോക്‌താവിൻറ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചു നൽകുന്ന സബ്സിഡി തുക 36 രൂപ മാത്രമാണ്. ഏതാനും മാസങ്ങൾ രണ്ടു വീതമുള്ള വർധന തുടർച്ചയായി വരുമ്പോൾ സബ്സിഡി പൂർണമായും ഇല്ലാതാകും. തുടർന്ന് പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിൽ എണ്ണക്കമ്പനികൾ മാസം തോറും നടത്തുന്നതുപോലുള്ള വില നിർണയമാകും പാചകവാതകത്തിന്റെ കാര്യത്തിലും ഉണ്ടാകുകയെന്നാണു സൂചന. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് പാചകവാതകത്തിന്റെ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും. എന്നാൽ, കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.