• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
കേരള സമാജത്തില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കു
M.J.Francis  |  Monday, 03 October 2016 02:30

ബാംഗ്ലൂര്‍ കേരള സമാജത്തില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തുകയാണ്. കേരള സമാജം ഭരണസമിതിക്ക് പ്രവര്‍ത്തിക്കുവാനുള്ള നിയമസാധുത നഷ്ടപ്പെടുകയും ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും അഴിമതി ആരോപണങ്ങളുടേയും പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭാരവാഹിത്വം രാജിവയ്ക്കാത്ത നിലവിലെ ഭരണസമിതിയെ പുറത്താക്കിക്കൊണ്ട് പുതിയ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. കേരള സമാജം മുന്‍ പ്രസിഡന്റും കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം.കെ സോമന്‍ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ബി. ജപ്രകാശ് സെക്രട്ടറിയും എസ്.സതീഷ് ഖജാന്‍ജിയുമായ എട്ട് അംഗ അഡ്ഹഹോക്ക് കമ്മറ്റിക്കാണ് കേരള സമാജത്തിന്റെ പഴയകാല പ്രവര്‍ത്തകരും മെമ്പര്‍മാരും ചേര്‍ന്ന യോഗം രൂപം കൊടുത്തത്.


പത്തു വര്‍ഷമായി തുടരുന്ന ഇപ്പോഴത്തെ ഭരണ സമിതി അവസാനമായി ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തിട്ടുതന്നെ മൂന്നു വര്‍ഷമായി വര്‍ഷാ വര്‍ഷം ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് വാര്‍ഷിക കണക്കവതരിപ്പിക്കുകയും തെരഞ്ഞടുപ്പു നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും ചെയ്യാതെ 2014ല്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഭരണ കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടുന്നതായി ഭരണഘടന ഭേദഗതി ചെയ്യുകയാണുണുണ്ടായത് എന്നാല്‍ പ്രസ്തുത ഭേദഗതി രജിസ്ട്രാര്‍ ഇതുവരെ അംഗീകരിച്ച് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. അതിനാല്‍തന്നെ പ്രസ്തുത ഭരണഘടന ഭേദഗതിക്ക് നിയമസാധുതയുമില്ല. 2014-2015ലെ ഭരണസമിതിയുടെ കാലാവധി 2015ല്‍ തന്നെ അവസാനിച്ചു. പിന്നീട് നാളിതുവരെ കേരള സമാജത്തിലുള്ളത് നിയമ സാധുതയില്ലാത്ത ഭരണ സമിതിയാണ്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. കേരള സമാജത്തിന്റെ എല്ലാഒറിജിനല്‍ റിക്കാര്‍ഡുകളും ഡപ്യൂട്ടി റജിസ്റ്റാറുടെ മുമ്പില്‍ ഹാജരാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ റിക്കാര്‍ഡുകളുടേയും ഒറിജിനല്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഭീക്ഷണിപ്പെടുത്തല്‍, സാമ്പത്തിക ക്രമക്കേടുകള്‍, ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഭാരവാഹികള്‍ക്കെതിരെ കേരള സമാജം പ്രവര്‍ത്തകര്‍ ഫയല്‍ ചെയ്ത കേസുകളില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഇന്ദിരാ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 406,408.420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിച്ചിച്ചതോടെ ഭരണത്തില്‍ തുടരുവാനുള്ള ധാര്‍മ്മിക അവകാശവും ഭരണസമിതിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ നാളിതുവരെ രാജിവയ്ക്കുവാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യങ്ങളില്‍ കേരള സമാജത്തില്‍ രജിസ്ട്രാറുടെ മേല്‍നോട്ടത്തിലുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുക്കുവാനുള്ള സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ കേരള സമാജത്തെ രക്ഷിക്കുവാനായിട്ടാണ് തങ്ങള്‍ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി കേരള സമാജത്തിന്റെ ഭരണം ഏറ്റെടുക്കുവാന്‍ നിര്‍ബ്ബന്ധിതരായതെന്ന് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറുയുന്നു.

കേരള സമാജത്തില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. 1970ല്‍ കേരള സമാജം പിളര്‍ന്നു രണ്ടു ഗ്രൂപ്പായി മാറി പിന്നെ വളരെക്കാലം വേണ്ടി വന്നു ആ മുറിവുണങ്ങി കേരള സമാജം ഒന്നായിതീരുവാന്‍ അതിനു കാരണമായതാകട്ടെ കെഎന്‍ഇട്രസ്റ്റ്. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഈ 2016ലും അന്നു നടന്ന നാടകങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ്. കഥാപാത്രങ്ങളേ മാറിയിട്ടുള്ളു. തിരകഥ അതുതന്നെ.എല്ലാത്തിനും കെഎന്‍ഇ ട്രസ്റ്റ് ഒരു നിമിത്തമാവുകയാണ്. ട്രസ്റ്റില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമവും അതിനു തടയിടുവാനുള്ള മറുവിഭാഗത്തിന്റെ മറുതടയും. അന്നു ഭാരവാഹികള്‍ക്കെതിരെ ഒരു ഡസനിലേറെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ഉടന്‍ ചെയ്യപ്പെടുവാന്‍ പോകുന്നതുമായ കേസുകള്‍ അതിനോടുക്കുന്നു. ചരിത്രത്തിന്റെ ആവര്‍ത്തനം!!!. അതോ ശാപമോ???