• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 1                      PoorBest 
ജപ്പാന്‍ ഏഷ്യന്‍ കപ്പിന്റെ ഫൈനലില്‍
P.B NEWS DESK  |  Wednesday, 26 January 2011 11:37

ദോഹ: പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ തോല്പിച്ച് ജപ്പാന്‍ ഏഷ്യന്‍ കപ്പിന്റെ ഫൈനലില്‍ കടന്നു.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1നും അധികസമയത്ത് 2-2നും സമനില പാലിച്ചതിനെത്തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ കൊറിയയുടെ ആദ്യ മൂന്നു ഷോട്ടുകളും ലക്ഷ്യം കാണാതെ പോയപ്പോള്‍ ജപ്പാന്റെ നാലു കിക്കില്‍ മൂന്നും ഗോളായി.
ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ജപ്പാന്‍ നാലാം കിരീടത്തിനായി ഫൈനലില്‍ നേരിടുക.

ഒന്നാം പകുതിയുടെ 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടികിക്ക് ലക്ഷ്യത്തിലെത്തിച്ച് സുങ് യുങ് കെ കൊറിയയെ മുന്നിലെത്തിച്ചിരുന്നു. കൊറിയന്‍ ക്യാപ്റ്റന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാര്‍ക്ക് ജി സുങ്ങിനെ ജപ്പാന്റെ കൊനോ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്.

എന്നാല്‍ ഒന്നാം പകുതിയില്‍ തന്നെ ഗോള്‍ മടക്കി ജപ്പാന്‍ കളിയില്‍ തിരിച്ചുവന്നു. റയോച്ചി മയേദയാണ് 36-ാം മിനിറ്റില്‍ തിരിച്ചടിച്ചത്. യോട്ടൊ നാഗമോട്ടോ ബോക്‌സിനുള്ളിലേക്ക് മുന്നേറി നല്കിയ പാസിലായിരുന്നു മയേദയുടെ ഗോള്‍. ഇടവേളയ്ക്കുശേഷം ഇരുടീമുകളും അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ കളി അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ജപ്പാന്‍ ലീഡ് നേടി. 98-ാം മിനിറ്റില്‍ ജപ്പാന് ലഭിച്ച പെനാല്‍ട്ടി ഗോളാക്കാന്‍ കെയ്‌സുകെ ഹോണ്ടയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ കൊറിയന്‍ ഗോളി തടഞ്ഞിട്ട പന്ത് ഓടിയെത്തിയ ഹജിമി ഒസാഗെ പിടിച്ചെടുത്ത് ലക്ഷ്യത്തിലെത്തിച്ചു.

ജപ്പാന്‍ ജയം ഏറെക്കുറെ ഉറപ്പിച്ച അവസരത്തിലാണ് കളിയുടെ അവസാന മിനിറ്റില്‍ ജെ വോന്‍ വാങ് കൊറിയയ്ക്ക് സമനില നല്കിയത്. എന്നാല്‍ തുടര്‍ന്നുള്ള ഷൂട്ടൗട്ടില്‍ കിക്കെടുത്ത മൂന്നു കൊറിയന്‍ താരങ്ങള്‍ക്കും പിഴച്ചതോടെ ഒരിക്കല്‍ക്കൂടി നീല സമുറായികള്‍ ഫൈനലിലേക്ക് മുന്നേറി

Last Updated on Tuesday, 15 February 2011 07:43