• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
കൊച്ചിന്‍ പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
P.B NEWS DESK  |  Tuesday, 01 March 2011 20:07
കൊച്ചി: കൊച്ചിന്‍ പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു.കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ പി സണ്ണി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഇ ഡി എഫ്  എ ജോയിന്റ് സെക്രട്ടറി ഗോകുലന്‍, കെ എഫ് എ സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പര്‍ കെ.കെ. മുരളി  എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
ഉദ്ഘാടന മത്സരത്തില്‍ പൂള്‍ ബി യില്‍നിന്നുള്ള ആര്‍ എസ് സി എഫ് എ യും ഗ്രാസ് ഹോപ്പേഴ്‌സ് കൊച്ചിയും മാറ്റുരച്ചു.മല്‍സരത്തില്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ കൊച്ചിന്‍ ഗ്രാസ് ഹോപ്പര്‍  സമനിലയില്‍ തളച്ചു. സ്‌കോര്‍ 1-1.
മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ മൂന്നാം മിനിറ്റില്‍ ആര്‍ എസ് സി യുടെ അനില്‍ ഔസേഫ് നേടിയ ഗോളിന് ആദ്യ പകുതിവരെ ലീഡ് ചെയ്യാന്‍ ആര്‍ എസ് സി ക്ക് കഴിഞ്ഞു എന്നാല്‍ അമ്പതാം മിനിറ്റില്‍ ഗ്രാസ് ഹോപ്പറിനുവേണ്ടി ബോബ് വില്‍സണ്‍ സമനില ഗോള്‍ നേടി.
ഇന്ന് വൈകുന്നേരം നാലരയ്ക്ക് ആര്‍ എസ് സി കടവന്ത്ര ഉദയാ സ്‌പോട്‌സ് ക്ലബ്ബിനെ നേരിടും.
മലബാര്‍ യുണൈറ്റഡ് എഫ്‌സി, ജോസ്‌കോ എഫ്‌സി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, ബോള്‍ഗാട്ടി ഫുട്‌ബോളേഴ്‌സ്,കൊച്ചിന്‍ യൂത്ത്‌സോക്കര്‍, ഷൈന്‍ സോള്‍ജിയേഴ്‌സ് വാഴക്കാല (പൂള്‍ എ) സെന്‍ട്രല്‍ എക്‌സൈസ് എഫ്‌സി, ഗോള്‍ഡന്‍ ത്രഡ്‌സ് എഫ്‌സി, ഉദയ സ്‌പോര്‍സ് ക്ലബ് (പൂള്‍ ബി) എന്നിവയാണ് മറ്റ് ടീമുകള്‍