• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0

PDF Print E-mail

  User Rating: / 0                      PoorBest 
സിറ്റിയെ ആഴ്‌സനല്‍ വീഴ്ത്തി
Administrator  |  Saturday, 31 July 2010 14:54

 

സിറ്റിയെ ആഴ്‌സനല്‍ വീഴ്ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തര്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ആഴ്‌സനലിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് പീരങ്കിപ്പട കീഴടക്കിയത്. ഡെറിക് ബൊയാറ്റ അഞ്ചാം മിനിറ്റില്‍ ചുകപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷം പത്തുപേരുമായാണ് സിറ്റി കളിച്ചത്. സമീര്‍ നസ്‌രിയും അലക്‌സ് സോങ്ങും നിക്കഌസ് ബെന്‍ഡ്‌നറുമാണ് സ്‌കോറര്‍മാര്‍. ആഴ്‌സനല്‍ ക്യാപ്റ്റന്‍ സെസ്‌ക് ഫാബ്രിഗസ് പെനാല്‍റ്റി പാഴാക്കി.
മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ യാവിയര്‍ ഹെര്‍ണാണ്ടസ് നേടിയ ഇരട്ടഗോളുകള്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയമൊരുക്കി. പരിക്കേറ്റ വെയ്ന്‍ റൂണിക്കു പകരം യുനൈറ്റഡിന്റെ മുന്‍നിരയില്‍ ബൂട്ടുകെട്ടിയ ഹെര്‍ണാണ്ടസ് കളി തീരാന്‍ മൂന്നു മിനിറ്റു ശേഷിക്കേയാണ് ജയത്തിലേക്ക് നിറയൊഴിച്ചത്. 27ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍നിന്നു വന്ന നീക്കത്തില്‍ പുറംതിരിഞ്ഞ് വലയിലേക്ക് മനോഹരമായി ഹെഡറുതിര്‍ത്താണ് ഹെര്‍ണാണ്ടസ് ടീമിനെ മുന്നിലെത്തിച്ചത്. ഒമ്പതു മിനിറ്റ് ശേഷിക്കേ സബ്‌സ്റ്റിറ്റിയൂട്ട് സാന്‍ലി തുന്‍കായ് ആണ് തകര്‍പ്പന്‍ ഗോളില്‍ സ്‌റ്റോക്കിനെ ഒപ്പമെത്തിച്ചത്. 87ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍നിന്ന് ഹെര്‍ണാണ്ടസ് ഉടനടി വലയിലേക്ക് പന്തുതട്ടുകയായിരുന്നു.
ബ്ലാക്ബണിനെ 2-1ന് കീഴടക്കി ലിവര്‍പൂള്‍ വിജയവഴിയില്‍ തിരിച്ചെത്തി.
ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോല്‍പിച്ച ചെല്‍സി  ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫേ്‌ളാറന്റ് മലൂദയും സലോമന്‍ കാലൂവുമാണ് സ്വന്തം തട്ടകത്തില്‍ ചെല്‍സിക്ക് തുടര്‍ച്ചയായ അഞ്ചാം ജയം നല്‍കിയത്.
എവര്‍ട്ടനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ടോട്ടന്‍ഹാം ഹോട്‌സ്‌പര്‍ 1-1ന് സമനില നേടി. 17ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്ന് ലീഗ്ടണ്‍ ബെയ്ന്‍സ് എവര്‍ട്ടണിനെ മുന്നിലെത്തിച്ച് മൂന്നു മിനിറ്റിനുശേഷം റാഫേല്‍ വാന്‍ഡര്‍ വാര്‍ട്ടാണ് ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചത്.
വെസ്റ്റ് ബ്രോംവിച്ച് 2-1ന് ഫുള്‍ഹാമിനെ തോല്‍പിച്ചപ്പോള്‍ ആസ്റ്റണ്‍വില്ല 0-1ന് സണ്ടര്‍ലന്‍ഡിനോട് കീഴടങ്ങി. ബിര്‍മിങ്ഹാം 2-0ന് ബ്ലാക്പൂളിനെ പരാജയപ്പെടുത്തിയപ്പോള്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സും വിഗാന്‍ അത്‌ലറ്റിക്‌സും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.

 

Last Updated on Thursday, 28 October 2010 13:05