• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിനു പുറകില്‍ ഐഎസ്സ്. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:15
alt22പേരുടെ മരണത്തിനും 59 പേരുടെ പരുക്കിനും കാരണമായ മാഞ്ചസ്റ്റര്‍ അരീന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് തീവ്രവാദ ഗ്രൂപ്പ് ഏറ്റെടുത്തു. ബ്രിട്ടീഷ് നഗരമായ മാഞ്ചസ്റ്ററില്‍ കുരിശുയുദ്ധക്കാരുടെ മധ്യേ അള്ളാഹുവിന്റെ കാരുണ്യത്താലും പിന്തുണയാലും കലീഫ ഭരണത്തിനു കീഴിലുള്ള സൈനികന്‍ നടത്തിയ സ്‌ഫോടനത്തില്‍ നൂറില്‍ പരം കുരിശുയുദ്ധക്കാര്‍ക്ക് പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഐഎസ് സെന്‍ട്രല്‍ മീഡിയ വിഭാഗം വിവിധ ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ അവകാശപ്പെടുന്നു. ബ്രിട്ടന്‍ മുസ്ലീം ഭൂമിയില്‍ നടത്തിയ അതിക്രമങ്ങള്‍ പകരമാണ് ബോംബ് സ്‌ഫോടനമെന്ന് അവകാശപ്പെടുന്ന പ്രസ്ഥാവനയില്‍ കലീഫേറ്റുമായി നേരിട്ട് ബന്ധമുള്ള സൈനികനാണ് ബോംബ് സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്നു. സൂസൈഡ് ബോംബറാണ് ബോംബ് സ്‌ഫോടനത്തിനു പിന്നിലുള്ളതെന്ന് ബ്രിട്ടീഷ് പോലീസിന്റെ അവവകാശവാദത്തിനു ഘടകവിരുദ്ധമാണ് ഈ പ്രസ്ഥാവന. ബോംബ് സ്‌ഫോടനത്തിനു പിന്നിലുള്ളവരെ പറ്റി വ്യക്തമായ വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു. ബ്രിട്ടനിലേയും യൂറോപ്പിലേയും മുസ്ലീം മത നേതാക്കള്‍ സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു.

സിറിയന്‍ നഗരമായ ഇഡ്‌ലിബില്‍ വ്യോമാക്രമണം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:15
altഅല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍നുസ്‌റാ മുന്നണിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ നഗരമായ ഇഡ്‌ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 60 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി വിദേശമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഇഡ്‌ലിബ് ആശുപത്രിക്കു കനത്ത നാശമുണ്ടായി. ആശുപത്രിയിലും ഒരു പാര്‍ക്കിലും ബോംബുകള്‍ വീണു നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ 23 പേരാണു മരിച്ചതെന്നും ഇതില്‍ ഏഴു കുട്ടികളും ഉണെ്ടന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി  മേധാവി റമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഇതിനുമുമ്പും ഇഡ്‌ലിബില്‍ ഒറ്റപ്പെട്ട ആക്രമണം നടന്നിട്ടുണെ്ടങ്കിലും നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ട ശക്തമായ ആക്രമണം ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേസമയം, ഇഡ്‌ലിബില്‍ റഷ്യ വ്യോമാക്രമണം നടത്തിയിട്ടില്ലെന്നു റഷ്യന്‍ വിദേശമന്ത്രാലയ വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് വ്യക്തമാക്കി. അല്‍നുസ്‌റയുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് മറ്റു വിമതഗ്രൂപ്പുകളോട് നേരത്തെ റഷ്യ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് അസാദിനെതിരേ 2011ല്‍ വിമതര്‍ പ്രക്ഷോഭം ആരംഭിച്ചശേഷം ഇതുവരെ സിറിയയില്‍ 2,80,000 പേര്‍ക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. 

അഭയാര്‍ത്ഥികളെ തടയാന്‍ ഈജിയന്‍ കടലില്‍ നാറ്റോ നാവികസേന. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:15
altഅഞ്ചുവര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ നിന്നും ഐഎസ് ആക്രമണത്തിലും നാടുവിട്ടോടുന്ന കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയുവാന്‍ ഈജിയന്‍ കടലില്‍ പട്രോളിംഗിനു നാവികക്കപ്പലുകള്‍ അയയ്ക്കാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ പ്രതിരോധമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനു യൂറോപ് സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിലാണു നാറ്റോ യോഗം ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം മാത്രം പത്തുലക്ഷം അഭയാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലെത്തി. കൂടുതലും സിറിയയില്‍നിന്നുള്ളവരാണ്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ ആദ്യം എത്തുന്നതു തുര്‍ക്കിയിലാണ്. അവിടെനിന്നു ബോട്ടുകളില്‍ ഈജിയന്‍ കടല്‍ കടന്ന് ഗ്രീസിലെത്തിയശേഷം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കു പോകുന്നു. പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളും യൂറോപ്പിലേക്കു പോകുന്നുണ്ട്. സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ ഇവരെ എത്തിക്കുന്നതു പലപ്പോഴും മനുഷ്യക്കള്ളക്കടത്തുകാരാണ്. യുദ്ധക്കെടുതിയില്‍നിന്നു രക്ഷപ്പെട്ടു പലായനം ചെയ്യുന്ന പാവങ്ങളെ ചൂഷണം ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും, മനുഷ്യക്കടത്തുകാരെ നേരിടുന്നതിനു സത്വര നടപടിയെടുത്തേ മതിയാവൂ എന്ന് ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സുല വോണ്‍ ഡെര്‍ ലെയിനും പറഞ്ഞു. തുര്‍ക്കിയില്‍ എത്തുന്ന അഭയാര്‍ഥികളെ യൂറോപ്പിലേക്കു വിടാതെ സംരക്ഷിക്കുന്നതിന് തുര്‍ക്കിക്ക് 340കോടി ഡോളറിന്റെ സഹായം നല്‍കുന്നതിനു യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടണ്ട്. ഇതേസമയം റഷ്യന്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ആലപ്പോ നഗരത്തില്‍നിന്നു കൂട്ടപ്പലായനം ചെയ്തവര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്നു തുര്‍ക്കി വ്യക്തമാക്കി. ആയിരങ്ങളാണ് ആലപ്പോ വിട്ടോടിയത്. സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതിനകം നാലുലക്ഷത്തിലധികം സിറിയക്കാര്‍ കൊല്ലപ്പെട്ടുകഴിഞ്ഞതായണ് കരുതുന്നത്. യുദ്ധത്തിന്റെ അനന്തരഫലമായ പട്ടിണിയും ജലക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും 70000 പേരുടെ ജീവനും അപഹരിച്ചു. സിറിയയിലെ മൊത്തം ജനസംഖ്യയുടെ 11 ശതമാനമാണ് ഇപ്രകാരം മരിച്ചതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു യുദ്ധത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19ലക്ഷമാണ്. യുദ്ധംമൂലമുള്ള സാമ്പത്തിക നഷ്ടം 25500കോടി ഡോളര്‍ വരുമെന്നും വിലയിരുത്തപ്പെടുന്നു.