• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
കാലവര്‍ഷമെത്തി PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20

altകടുത്ത വേനലിന് ആശ്വാസമായി പ്രതീക്ഷിച്ചതിലും നേരത്തെ കാലവര്‍ഷമെത്തി. ജൂണ്‍ ഒന്നിനാണ് സാധാരണ കേരള?ത്തില്‍ കാലവര്‍ഷം തുടങ്ങുക. എന്നാല്‍കഴിഞ്ഞ  ദിവസങ്ങളില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച കാ?ല?വര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ രണ്ടാഴ്ച മുന്‍പെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയിരുന്നു. അതോടെ കേരളത്തിലും കാലവര്‍ഷം നേരത്തെയായി.

 
വിഴിഞ്ഞം കരാര്‍: അദാനി ഗ്രൂപ്പിനു വന്‍ നേട്ടം. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altവിഴിഞ്ഞം കരാറിലൂടെ അദാനി ഗ്രൂപ്പിന് വന്‍ സാമ്പത്തിക നേട്ടമാണ് 29,217 കോടിരൂപയുടെ അധികനേട്ടമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കികൊടുത്തതെന്ന് സിഎജി റിപ്പോര്‍ട്ട്. കരാറുവഴി സംസ്ഥാനത്തിന് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നര ലക്ഷം കോടി രൂപ ലഭിക്കുമ്പോള്‍ 67 ശതമാനം മുടക്കുന്ന കേരളത്തിന് ലഭിക്കുന്നത് 13,948 കോടി രൂപമാത്രമാണ്. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്ത് വര്‍ഷം കൂട്ടി നല്‍കിയത് നിയമ വിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷ്ന്‍ കാലാവധി അട്ടിമറിച്ച് 20 വര്‍ഷം കൂടി അധികം നല്‍കണമെന്ന കരാര്‍ വ്യവസ്ഥ ചട്ടവിരുദ്ധമാണെന്നും ഇതിലൂടെ 29.21 കോടി രൂപ അധിക വരുമാനം അദാനിക്ക് മ്ടാകുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം കരാര്‍ ഒപ്പുവച്ചതുവഴി സംസ്ഥാനത്തിന് 69000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.കരാറിനെ പറ്റി ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാറിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോട്ട്. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും കോടിയേരി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

 
അന്‍സാറുല്‍ ഖലീഫ കേരളത്തിലെ ഐസ് ഘടകം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altപെരുങ്ങത്തൂര്‍ കനകമലയില്‍ പിടിയിലായത് ഐസ്‌ന്റെ ദക്ഷിണേന്ത്യ ഘടകത്തിന്റെ നേതാക്കന്മാരാണെന്ന് എന്‍ഐഎ. അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ഘടകം രൂപീകരിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണ് പിടിയിലായത്. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍, ആലുവ എസ്.പി ഉണ്ണിരാജ രണ്ട്  ജഡ്ജിമാര്‍ എന്നിവരെ ആക്രമിച്ചു വധിക്കുവാനും അങ്ങനെ കേരളത്തില്‍ കലാപം സൃഷ്ടിക്കുവാനും പിടിക്കപ്പെട്ടവര്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്ന് എന്‍ഐഎ അധികൃതര്‍ വെളിപ്പെടുത്തുന്നു. തീവ്രവാദ ക്കേസുകളില്‍ ഉറച്ച നിലപാടെടുക്കുന്നവരെ ഭയപ്പെടുത്തുവാനാണ് ജഡ്ജിമാരെ ടാര്‍ജറ്റ് ചെയ്തത്. കൂടുതല്‍ പേര്‍ ഇവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സംശയിക്കുന്നു. 


 
അഞ്ചംഗ സംഘത്തെ എന്‍ഐഎ പിടികൂടി PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altകണ്ണൂര്‍ പെരുങ്ങത്തൂര്‍ കനകമലയില്‍ രഹസ്യമായി താമസിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ എന്‍ഐഎ പിടികൂടി. ഇവര്‍ക്ക് ഐഎസ്‌ഐ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്യുന്ന എന്‍ഐ എ സംഘം പുറത്തുവിട്ടിട്ടില്ല. ഐഎസ് റിക്രൂട്ട്‌മെന്റിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന വയനാട് കമ്പളക്കാട് സ്വദേശിയായ ഹനീഫിനെ മാസങ്ങള്‍ക്കു മുമ്പ് പെരുങ്ങത്തൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അറസ്റ്റ് എന്ന് കരുതുന്നു. 


 
വിവാദം വിടാതെ ജിഷാ വധക്കേസ് PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altകോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷവും വിവാദമൊഴിയുന്നില്ല. ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്‌ലാം ഒറ്റയ്ക്കാണെന്നു പോലീസ് വിശദീകരിക്കുമ്പോഴും അങ്ങനെയല്ലെന്ന വാദം ഉയരുന്നതിനിടയില്‍ ജിഷയെ കൊന്നത് അമീറുള്‍ അല്ലെന്ന വാദവുമായി അമീറുളിന്റെ സഹോദരന്‍ ബദറുള്‍ ഇസ്‌ലാം രംഗത്തെത്തി. കൊലപാതകം നടത്തിയത് അമീറു ളിന്റെ സുഹൃത്തായ അനാറുള്‍ ഇസ്‌ലാമാണെന്നും ആ സമയത്ത് അമീറുള്‍ ഒപ്പമുണ്ടായിരുന്നുവെന്നുമുള്ള വാദമാണു ബദറുള്‍ ഉന്നയിക്കുന്നത്. അമീറുളിനു ജിഷയുമായി മുന്‍ പരിചയമില്ല. എന്നാല്‍ അനാറുളിനു ജിഷയുടെ കുടുംബത്തോടു മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം ജയിലില്‍വച്ചു കണ്ടപ്പോഴും അമീറുള്‍ തന്നോട് ആവര്‍ത്തിച്ചു പറഞ്ഞിരുന്നവെന്ന് ബദറുള്‍ പറയുന്നു. അമീറുള്‍ നിരപരാധിയാണെന്നാണ് തന്നോടു പറഞ്ഞിട്ടുള്ളതെന്നു പ്രതിഭാഗം അഭിഭാഷകന്‍ പി. രാജനും പറയുന്നു. എന്നാല്‍  ഇതിനു കടകവിരുദ്ധമായ കണ്ടൈത്തലാണു പോലീസ് നടത്തിയത്. കുറ്റപത്രത്തിലെ പുറത്തുവന്നിട്ടുള്ള വിശദാംശങ്ങള്‍ സംബന്ധിച്ചു കൂടുതല്‍ സംശയങ്ങള്‍ പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണു നല്‍കിയിരിക്കുന്നതെന്നു പോലീസ് പറയുമ്പോള്‍ത്തന്നെ കൃത്യത്തിനു ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും കൊലപാതകസമയത്ത് അമീറുള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ പോയതും ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളം സംബന്ധിച്ച അവ്യക്തതയും അനാറുളിന്റെ പങ്കാളിത്തം സംബന്ധിച്ച ദുരൂഹതകളുമൊക്കെ ജനങ്ങളില്‍ സംശയം നിലനിര്‍ത്തുന്നു. 


 
«StartPrev123NextEnd»

Page 1 of 3