• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
കന്നുകാലി കശാപ്പ് നിയന്ത്രണം: ഹൈക്കോടതികള്‍ക്ക് വിത്യസ്ഥ നിലപാടുകള്‍. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altകന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സൃഷ്ടിച്ച വിവാദങ്ങള്‍ രാജ്യത്തെമ്പാടും തുടരവേ വിത്യസ്ഥ നിരീക്ഷണങ്ങളുമായി ഹൈക്കോടതികള്‍. മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണകാര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്താണ് അധികാരം എന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നാലാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തുവെങ്കില്‍ വിജ്ഞാപനത്തില്‍ മനുഷ്യന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതായി ഒന്നുമില്ല എന്നതായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കന്നുകാലികളെ വീട്ടില്‍ വളര്‍ത്തുന്നതിനോ കൊല്ലുന്നതിനോ വിജ്ഞാപനത്തില്‍ തടസ്സങ്ങളൊന്നുമില്ലന്നും കൂട്ടത്തോടെ ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതിനു മാത്രമേ തടസ്സമുള്ളുവെന്നും ചീഫ് ജസ്റ്റീസ് അടങ്ങിയ ഹൈക്കോടതി ബഞ്ച് നിരീക്ഷിച്ചു. എന്നാല്‍ ഒരു പടികൂടെ കടന്ന് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോക്കളെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവിനു ശിക്ഷിക്കണമെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ഇങ്ങനെ തികച്ചും വിത്യസ്ഥമായ സമീപനവും കാഴ്പ്പാടുകളുമായി ഹൈക്കോടതികളുടെ നിലപാടുകള്‍ പുറത്തുവന്നതോടെ കേന്ത്ര നിലപാടിനെതിരെയുള്ള കേസുകള്‍ കൂടുതല്‍ തീഷ്ണമാവുകയാണ്. കേരള ഹൈക്കോടതി വിജ്ഞാപനത്തിനനുകൂലമായ നിലപാടെടുത്തതോടെ കേരള ഗവര്‍മ്മെന്റ് വിഷയവുമായി ഹൈക്കോടതിയെ സമീപിക്കുവാനുള്ള സാഹചര്യം മങ്ങിയിരിക്കുകയാണ്. പകരം നിയമനിര്‍മ്മാണവും നേരിട്ട് പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കുവാനുള്ള നീക്കത്തിലാണ് കേരളം. കേരളത്തോടൊപ്പം തമിള്‍നാട്, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചേക്കാം. ഗോഹത്യ ഒരു രാഷ്ട്രീയ വിഷയമായി മാറിയ സാഹചര്യത്തില്‍ പരമോന്നതകോടതിയായ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണ്ണായകമായിരിക്കുകയാണ്.
Last Updated on Wednesday, 31 May 2017 11:44

 
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളില്ല. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altകേന്ദ്ര കൃഷിവകുപ്പ് മന്ത്രി. യുപിഎ സര്‍ക്കാരിന്റെ മാതൃകയില്‍ ദേശീയതലത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. പകരം കാഷിക വായ്പയ്ക്കു പലിശ കുറയ്ക്കാന്‍ ശ്രമിക്കും. കുറഞ്ഞ നിരക്കില്‍ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുന്നതാണ് കേന്ദ്ര സക്കാരിന്റെ നയം. കാഷികോത്പാദനം കൂട്ടാന്‍ കഷകരെ സഹായിക്കുകയാണു ഗവര്‍മ്മെന്റി പരിപാടി എന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലേക്കു കൂടി കാഷിക വായ്പ ലഭ്യമാക്കാന്‍ നടപടികളെടുക്കും. രാജ്യത്തു കഷക ആത്മഹത്യകളും കടക്കെണിയും കൂടിവരുന്നതിനെക്കുറിച്ചു വ്യക്തമായ മറുപടി പറയാനോ, ആശ്വാസപദ്ധതികള്‍ പ്രഖ്യാപിക്കാനോ കേന്ദ്രകൃഷിമന്ത്രി തയാറായില്ല.

 
അതിര്‍ത്തിയില്‍ അതീവ ജാഗ്രത PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altഇന്ത്യയുടെ മിന്നലാക്രമണത്തിന് പാകിസ്ഥാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഒരു ലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. വ്യോമസനയും എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. കറാച്ചിയിലും ലാഹോറിലും 33000 അടിക്ക് താഴെ വിമാനങ്ങള്‍ പറക്കുന്നതിന് പാകിസ്ഥാന്‍ നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യവും ഇന്ത്യ നിരീക്ഷിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മധ്യേഷ്യയിലേക്ക് പോകുന്ന വിമാനങ്ങളെ ഈ നിയന്ത്രണം ബാധിക്കും. ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന മിന്നലാക്രമണത്തിന് അപ്പുറമുള്ള നീക്കമൊന്നും ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി തന്നെ സൂചന നല്കുന്നുണ്ടെങ്കിലും പാക് സൈന്യത്തിന്റ ഇപ്പോഴത്തെ നീക്കങ്ങള്‍ സംശയാസ്പദമാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍

യുദ്ധം ചെയ്യാനോ മറ്റൊരാളുടെ മണ്ണ് പിടിച്ചെടുക്കാനോ ആഗ്രഹമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഒന്നാം ലോകമഹായുദ്ധത്തില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒന്നരലക്ഷം ഇന്ത്യന്‍ സൈനികരാണ് മരിച്ചതെന്ന് മോദി പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ മണ്ണ് പിടിച്ചെടുക്കാന്‍ ആഗ്രഹമില്ലാത്ത രാജ്യമാണ് ഇന്ത്യ എന്ന് വ്യക്തമാക്കി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മോദി സൂചന നല്കി.

SHARE ON
Last Updated on Sunday, 02 October 2016 18:10

 
ഇറോം ശര്‍മിള 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20

altസൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട്(അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ചാനു ശര്‍മിള എന്ന മണിപ്പൂരിന്റെ ഉരുക്കുവനിത 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

2000 നവംബര്‍ രണ്ടിന് ഇംഫാലിലെ മാലോമില്‍ ബസ് സ്റ്റോപ്പില്‍നിന്ന 10 പേരെ ആസാം റൈഫിള്‍സ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അഫ്‌സ്പയ്‌ക്കെതിരേ ശര്‍മിള നിരാഹാരം തുടങ്ങിയത്. 5757 ദിവസം നീണ്ട നിരാഹാര സമരമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ലോക ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സമരമായിരുന്നു ഈറോം ശര്‍മ്മിള നടത്തിയത്. നിരാഹാരസമരം നടത്തിയതിന് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി നിരവധി തവണ ശര്‍മിളയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരുവര്‍ഷംവരെ തടവു ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെക്യൂരിറ്റി വാര്‍ഡിലാണു ശര്‍മിളയെ പാര്‍പ്പിച്ചിരുന്നത്. ആഹാരം ദ്രവരൂപത്തിലാക്കി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. അത്യപൂര്‍വ്വമായ ഈ ഗാന്ധിയന്‍ സമരമുറക്ക് ലോകത്തിന്റെ ശ്രദ്ധ നേടുവാനായി. സമര്‍പ്പണ ജീവിതത്തിന് 2005ല്‍ നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. മനുഷ്യാവകാശപോരാട്ടത്തിനു ദക്ഷിണകൊറിയ നല്കുന്ന ഗുവാന്‍ജു പുരസ്‌കാരം 2007ല്‍ ശര്‍മിളയ്ക്കു ലഭിച്ചു.

നിരാഹാര സമരം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ശര്‍മ്മിള വ്യക്തമാക്കി. മണിപ്പൂരിലേത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമാണ്. ജനങ്ങള്‍ ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബിയെ താഴെയിറക്കാന്‍ 20 സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഞാന്‍ ക്ഷണിക്കുകയാണ്. മുഖ്യമന്ത്രിയായാല്‍ ആദ്യം ചെയ്യുക സൈന്യത്തിനു നല്കിയ സ്വേച്ഛാധികാരം എടുത്തുകളയുകയായിരിക്കുമെന്നും നാല്പത്തിനാലുകാരിയായ ഇറോം ശര്‍മിള പറഞ്ഞു.


 
ദീപികയുടെ സോഷ്യല്‍ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് - 2016 കെഎംസിസി ബാംഗ്ലൂര്‍ യൂണിറ്റിന് PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:20
altസാമൂഹിക സേവനത്തിനുള്ള ദീപികയുടെ സോഷ്യല്‍ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് - 2016 കെഎംസിസി ബാംഗ്ലൂര്‍ യൂണിറ്റിന്. ദീപികയുടെ 130ഷത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ച് മാ ണ്ഡ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍. ആന്റണി കരിയില്‍ പിതാവി ല്‍ നിന്ന് കെഎംസിസി ജന. സെക്രട്ടറി നൗഷാദ് ഏറ്റുവാങ്ങി. സാമൂഹിക സേവന മേ ഖലയിലെ പ്രവര്‍ത്തനങ്ങള്‍ ക്ക് കെഎംസിസിക്കു ലഭിച്ച ഈ അംഗീകാരം ശ്രദ്ധേയമായിരിക്കുകയാണ്. യോഗത്തി ല്‍ ധര്‍മ്മാരം കോളേജ് റക്ടര്‍ ഡോ.തോമസ് ആയിക്കര, ദീ പിക ചീഫ് എഡിറ്റര്‍ ഫാദര്‍ ജോബി അലക്‌സ് മാണംപ്ലാല്‍ മാണ്ഡ്യ രൂപത വികാരി ജനറാള്‍ ഫാദര്‍ മാത്യു കോ യിക്കര തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമുഖ പ്രവാസി മലയാളിക്കുള്ള അവാര്‍ഡ് അമേരിക്കന്‍ മലയാളിയും അമേരിക്കന്‍ ശ്രീ ജോ മീനാംകുന്നേലിനും കാരുണ്യ സേവനങ്ങള്‍ക്കുള്ള അവാര്‍ഡ് ആരോരുമുല്ലാത്തവര്‍ക്ക് ബാംഗ്ലൂരില്‍ കൂടാരമൊരുക്കുന്ന ഷാജു തോമസ്, ഷിജി ഷാജു ദമ്പതികള്‍ക്കും ലഭിച്ചു. 


 
«StartPrev12NextEnd»

Page 1 of 2