• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
ഇന്ധന വില വര്‍ദ്ധിപ്പിച്ചു. രണ്ടു മാസത്തിനിടെ അഞ്ചാം തവണ PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14

altരാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസല്‍ വില ലിറ്ററിന് 2.37 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. ആഗോള വിപണിയിലെ വില വ്യത്യാസമാണ് ഇന്ധന വില കൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. രൂപയുടെ വിനിമയ നിരക്കിലുള്ള വ്യതിയാനവും ഇന്ധനവില വര്‍ദ്ധനവിന് മറ്റൊരു കാരണമായി. വില വര്‍ദ്ധനവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.  പെട്രോളിന് ഒരു രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് വര്‍ദ്ദിപ്പിച്ചിരിക്കുന്നത്.


 
സുപ്രീം കോടതിയുടെ അന്ത്യശാസനത്തിൽ കർണാടക മുട്ടുമടക്കി PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14
altചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് വെള്ളം വിട്ടു നൽകണമെന്നും ഇത് സംബന്ധിച്ച് കോടതിയെ അറിയിക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ അന്ത്യശാസനത്തിൽ കർണാടക മുട്ടുമടക്കി. കുടിവെള്ളത്തിന് മാത്രമേ കാവേരി നദിയിലെ വെള്ളം ഉപയോഗിക്കാവൂ എന്ന പ്രമേയം കർണാടക നിയമസഭ റദ്ദാക്കിക്കൊണ്ട് കാവേരി നദീജലം തമിഴ്നാടിനു വിട്ടുനൽകാൻ സമ്മതമറിയിച്ചുകൊണ്ടുള്ള പ്രമേയം കർണാടക നിയമസഭ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്നു വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കർഷകർക്ക് നൽകാനുള്ള വെള്ളമുണ്ടെന്ന് കർണാടക നിയമമന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നു മുതൽ ആറ് വരെ 6000 ഘനയടി അധിക ജലം നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവുകൾ കർണാടക പാലിച്ചിരുന്നില്ല.
Last Updated on Monday, 03 October 2016 16:02

 
പാചക വാതകത്തിന്റെയും സബ്സിഡി ഒഴിവാക്കാന്‍ നീക്കം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14
altപെട്രോളിന്റെയും ഡീസലിന്റെയും സബ്സിസിഡി നിർത്തലാക്കാൻ എടുത്ത മാർഗത്തിലൂടെ തന്നെ പാചക വാതകത്തിന്റെയും സബ്സിഡി ഒഴിവാക്കാന്‍ നീക്കം. എല്ലാ മാസവും ചെറിയ വർധന വരുത്തി സബ്സിഡി പൂർണമായും നിർത്തലാക്കുകയാണു. സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് ഇന്നലെ 2 രൂപ വർധിപ്പിച്ചിരുന്നു. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണു വില വർധിപ്പിക്കുന്നത്. ജൂലൈ ഒന്നിനും ഓഗസ്റ്റ് 16നും രണ്ടു രൂപ വീതം കൂട്ടിയിരുന്നു. നിലവിലെ രീതിയനുസരിച്ചു സിലിണ്ടർ ഒന്നിനു കേന്ദ്രം ഉപഭോക്‌താവിൻറ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചു നൽകുന്ന സബ്സിഡി തുക 36 രൂപ മാത്രമാണ്. ഏതാനും മാസങ്ങൾ രണ്ടു വീതമുള്ള വർധന തുടർച്ചയായി വരുമ്പോൾ സബ്സിഡി പൂർണമായും ഇല്ലാതാകും. തുടർന്ന് പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിൽ എണ്ണക്കമ്പനികൾ മാസം തോറും നടത്തുന്നതുപോലുള്ള വില നിർണയമാകും പാചകവാതകത്തിന്റെ കാര്യത്തിലും ഉണ്ടാകുകയെന്നാണു സൂചന. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് പാചകവാതകത്തിന്റെ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും. എന്നാൽ, കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.