• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
മലയാളത്തിന്റെ ഭാവഗായകനു വിട PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:21
altകേരളത്തിന്റെ മഹാകവി ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഒ.എന്‍.വി. കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇരുപതിലേറെ കാവ്യസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ സിനിമ - നാടക - ലളിതഗാനങ്ങള്‍, പത്തോളം ഗദ്യ കൃതികള്‍ തുടങ്ങിയവകൊണ്ട് മലയാള സാഹിത്യത്തെ സംമ്പുഷ്ടമാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ഒഎന്‍വി 1931 മേയ് 27 ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായാണ് ജനിച്ചത്.'മുന്നോട്ട്' എന്ന കവിതയുമായി മലയാളത്തിന്റെ കാവ്യമുറ്റത്ത് എത്തിയ കവി തന്റെ 25  വയസില്‍ 'ദാഹിക്കുന്ന പാനപാത്രം' എന്ന കാവ്യ സമാഹാരം പുറത്തിറക്കികൊണ്ട് മലയാള സാഹിത്യ ലോകത്തിലേക്ക് കടന്നുവന്നു. കാവ്യരചനയുടെ ആറ് നീണ്ട പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആസ്വാദകരെയും വിമര്‍ശകരെയും ഗവേഷകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന വൈപുല്ല്യവും വൈവിധ്യവും നിറഞ്ഞ രചനകളുടെ ഉടമയായി ഒഎന്‍വി മാറികഴിഞ്ഞിരുന്നു.

1957ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ

ആരെയും ഭാവ ഗായകനാക്കും

ആത്മാവിൽ മുട്ടിവിളിച്ചതുപോലെ

ഒരു ദലം മാത്രം വിടർന്നൊരു

സാഗരങ്ങളേ...

നീരാടുവാൻ നിളയിൽ...

മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി...

ഓർമകളേ കൈവള ചാർത്തി...

അരികിൽ നീയുണ്ടായിരുന്നെങ്കിൽ...

വാതില്പഴുതിലൂടെൻ മുന്നിൽ...

ആദിയുഷസന്ധ്യപൂത്തതിവിടെ...

കവിതാ സമാഹാരങ്ങൾ

പൊരുതുന്ന സൗന്ദര്യം, സമരത്തിന്റെ സന്തതികൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍, ഗാനമാല‍, നീലക്കണ്ണുകൾ, മയിൽപ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറൽമാർക്സിന്റെ കവിതകൾ, ഞാൻ അഗ്നി, അരിവാളും രാക്കുയിലും‍, അഗ്നിശലഭങ്ങൾ, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ


ദേശിയ പുരസ്കാരങ്ങൾ :
ജ്ഞാനപീഠ പുരസ്കാരം-2007,
പത്മശ്രീ-1998,
പത്മവിഭൂഷൺ-2011

സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ:

കേരള സാഹിത്യ അക്കാദമി പുരസ്കാരം 1971 (അഗ്നിശലഭങ്ങൾ), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1975 അക്ഷരം), എഴുത്തച്ഛൻ പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്‌ലാൻഡ് നെഹ്‌റു പുരസ്കാരം (1981 ഉപ്പ്), വയലാർ രാമവർമ പുരസ്കാരം (1982 ഉപ്പ്), മഹാകവി ഉള്ളൂർ പുരസ്കാരം, ആശാൻ പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം.


ചലച്ചിത്രമേഖലയിലെ പുരസ്കാരങ്ങൾ:

മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (1989 വൈശാലി)

മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

(ഗുൽമോഹർ), 1990 (രാധാമാധവം), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തിൽ, പുറപ്പാട്), 1988 (വൈശാലി), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ), 1986 (നഖക്ഷതങ്ങൾ), 1984 (അക്ഷരങ്ങൾ, ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1983 (ആദാമിന്റെ വാരിയെല്ല്), 1980 (യാഗം, അമ്മയും മകളും), 1979 (ഉൾക്കടൽ), 1977 (മദനോത്സവം), 1976 (ആലിംഗനം), 1973 (സ്വപ്നാടനം), മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം 2009 (പഴശ്ശിരാജ)
Last Updated on Sunday, 06 March 2016 15:29