• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
ദക്ഷിണകാശി എന്നറിയയപ്പെടുന്ന പമ്പ. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:13

പുരാണ പ്രസിദ്ധമാണ് ദക്ഷിണകാശി എന്നറിയയപ്പെടുന്ന പമ്പ. സഹ്യാദ്രിയില്‍ നിന്നുത്ഭവിച്ച് അയ്യപ്പന്റെ കടാക്ഷാമൃതത്താല്‍ വിശ്വമാനവികതയുടെ അമൃതവാഹിനിയായി പമ്പ ഇതുവഴി ഒഴുകുന്നു. കാലങ്ങളുടെ പൈതൃകവും പേറി തിരുവാറന്മുളയിലെ മണ്ണിനേയും മനുഷ്യരുടെ മനസ്സിനേയും കുളിരണിയിച്ച് ജാതിയുടേ യും മതത്തിന്റേയും വേലികളില്ലാതെ അവരെ ഒന്നാക്കിക്കൊണ്ട് പമ്പ ഒഴികിക്കൊണ്ടേയിരിക്കുന്നു.  ഏക ലോകത്തിന്റേയും സമഭാവനയുടേയും താളം. അതാണ് ആറന്മുളയുടെ ഹൃദയതാളം. പമ്പയുടെ ഓളത്തിലും, പമ്പയുടെ പുളിനത്തിലെ കാറ്റിലുലയുന്ന ഓരോ പുല്‍നാമ്പിലും ആറന്മുളയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരിലും ഈ താളമുണ്ട്. ഒരു ഗതകാല സംസ്‌കൃതിയുടെ ഈ ജീവിത താളം - അനാദിയായ് കാലം കൈമുതലായി തന്നെ ഈ താളം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് പ്രകൃതിയേയും പൈതൃകത്തേയും നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും തങ്ങള്‍ക്കു വേണ്ട എന്ന് ജാതി-മത ഭേദമന്യേ ആറന്മുളക്കാര്‍ ഒന്നടങ്കം പറയുന്നത്.  കേരളത്തിലെ മറ്റേതൊരു പ്രദേശങ്ങളേയും പോലെ ആറന്മുള എന്ന പേരുമായി ബന്ധപ്പെട്ടും നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും അതെല്ലാം അവസാനിക്കുന്നത് പഞ്ച പാണ്ഡവരിലും കുരുക്ഷേത്ര യുദ്ധത്തിലുമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത.  പമ്പാ നദിയുമായി ഏറ്റവും ഇഴകിചേര്‍ന്നു കിടക്കുന്നതാണ് തിരുവാറന്മുളയുടെ ചരിത്രവും സംസ്‌കൃതിയും. ആറന്മുള എന്ന പേര് ഉത്ഭവിച്ചത് പമ്പയോടൊപ്പം ആറന്മുള പാര്‍ത്ഥസാരിഥി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന മിത്തില്‍ നിന്നുമാണെന്ന് ചരിത്രം പരിശോദിച്ചാല്‍ അറിയുവാന്‍ കഴിയും. മദ്ധ്യതിരുവിതാംകൂറില്‍ സ്ഥിതിചെയ്യു ന്ന പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ (തൃച്ചിറ്റാറ്റ്, ത്രിപ്പുലിയൂര്‍, തിരുവാറന്മുള, തിരുവന്മണ്ടൂര്‍, തൃക്കൊടിത്താനം) പഞ്ചപാണ്ഡവന്മാരാല്‍ പ്രതിക്ഷ്ഠിക്കപ്പെട്ട കൃഷ്ണ ശിലകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അഞ്ചു ക്ഷേ ത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം തന്നെ. പേരു സൂചിപ്പിക്കുന്നതുപോലെ ഈ ക്ഷേത്രം പ്രതിഷ്ഠിച്ചത് പഞ്ച പാണ്ഡവരില്‍ മൂന്നാമനായ പാര്‍ത്ഥസാരഥി (അര്‍ജുനന്‍) ആണെന്നാണ് കരുതപ്പെടുന്നത്.   ഒരു ദേശത്താരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ആദ്ധ്യാത്മികതയില്‍ ചാലിച്ചെടു ത്ത വള്ളസദ്യയുള്ള നാട്. അതാണ് തിരുവാറന്മുള!!!. സാംസ്‌കാരിക നവോത്ഥാനത്തിന്റേയും ആദ്ധ്യാത്മിക ചൈതിന്യത്തിന്റേയും പൈതൃക ഭൂമിയായ തുരുവാറന്മുളയപ്പനാല്‍ അനുഗ്രഹീതമായ ഗ്രാമം. കര്‍ക്കിടകം എത്തുമ്പോള്‍ തന്നെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ഒരു ദേശമുണ്ട്. പള്ളിയോടങ്ങളുടെ നയമ്പിനൊപ്പമുയരുന്ന ആവേശത്തിരയില്‍ ജാതി-മത വിത്യാസമില്ലാതെ ഒരു ദേശത്തെ ആകമാനം ബന്ധിപ്പിക്കുന്ന വള്ളപ്പാട്ടിന്റെ നാടാണ് തിരുവാറന്മുള.