• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
നിയമസാധുത ചോദ്യം ചെ.യ്യപ്പെടാവുന്ന തെരഞ്ഞെടുപ്പുമായി കേരള സമാജം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:19
altതെരഞ്ഞെടുപ്പു കഴിഞ്ഞാലും അതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും അതൊന്നും വകവെയ്ക്കാതെ തിരഞ്ഞെടുപ്പു നടപടികളുമായി മുന്നോട്ട് പോവുകയാണ് കേരള സമാജം. 16നാണ്  വിവാദമായി മാറിയേക്കാവുന്ന സമാജത്തിന്റെ തെരഞ്ഞെടുപ്പ്. 

ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ ക്കും വിരുദ്ധമായ കേരള സമാജത്തിന്റെ പ്രവര്‍ത്തന രീതി ചോദ്യം ചെയ്തു കൊണ്ട് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റിയി ല്‍ കേരള സമാജം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള സമാജത്തിന്റെ മിനിട്ട്‌സ് ബുക്ക്, അക്കൗണ്ട് ബുക്ക്, റസീപ്റ്റുകള്‍, മെമ്പര്‍ഷിപ്പ് രജിസ്റ്റര്‍ തുടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്ന് പലതവണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടുവെങ്കിലും അതൊന്നും ഹാജരാക്കുവാന്‍ ഇ തുവരെയായി സമാജം ഭാരവാഹികള്‍ക്ക് കഴിഞ്ഞിട്ടില്ല. 

മാത്രമല്ല കേരള സമാജത്തിന്റെ ഭരണകാലാവധി ഒരു വര്‍ഷമാണെന്നിരിക്കെ ഇപ്പോഴത്തെ ഭരണസമിതി മൂന്നാം വര്‍ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാലാവധി രണ്ട് വര്‍ഷമായി വര്‍ദ്ധിപ്പിച്ച് ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണഘടന ഭേദഗതി രജിസ്റ്റാര്‍ അംഗീകരിച്ച് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത സര്‍ട്ടിഫിക്കേറ്റും ഡപ്യൂട്ടി രജിസ്ട്രാറുടെ മുമ്പില്‍ ഹാജരാക്കുവാന്‍ കേരളസമാജം ഭാരവാഹീകള്‍ക്ക് കഴിഞ്ഞിട്ടില്ല. 

ഈ സാഹചര്യത്തില്‍ കേരള സമാജം ഭാരവാഹികളെ പിരിച്ചുവിട്ടുകൊണ്ട് എം.കെ സോമന്‍ പ്രസിഡന്റും ബി.ജയപ്രകാശ് സെക്രട്ടറിയുമായി ഒരു അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുകയാണ്. ഈ കമ്മറ്റി സിവില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തുകഴിഞ്ഞു.ഇത്തരമൊരു സാഹചര്യത്തില്‍ കേരള സമാജം തെരഞ്ഞെടുപ്പുമായി മുമ്പോട്ടു പോവുകയാണെങ്കില്‍ ആ തെരഞ്ഞെടുപ്പ് അംഗീകരിക്കപ്പെടുവാന്‍ സാധ്യതയില്ല എന്നാണ് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ് ഒരു വിഭാഗം മെമ്പര്‍മാര്‍. അതോടെ കേരള സമാജത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുയാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ നിയമ സാധുത ചോദ്യം ചെയ്ത് കോടതിയില്‍ പോകുവാന്‍ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.

മത്സരരംഗത്ത് അവശേഷിക്കുന്നത് കന്റോണ്‍മെന്റ് സോണിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ മാത്രമാണ്. അതിലേക്ക്  കേരളസമാജത്തിന്റെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്നത്  രാധാ രാജഗോപാലും എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എ.കെ താമിനാഥനും മാത്രമാണ്. എന്നാല്‍ രാധാ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വവും ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. കേരള സമാജം ബൈലോ പ്രകാരം സംഘടനക്ക് ന്തെങ്കിലും തരത്തില്‍ സാമ്പത്തിക കുടിശ്ശിക വരുത്തിയിട്ടുണ്ടെങ്കില്‍ ആ മെമ്പര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ല എന്ന് പറയുന്നു. രാധാ രാജഗോപാല്‍ സംഘടനക്ക് 68000 രൂപയും മാനേജിങ് കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം നല്‍കി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മുരുളി 23000 രൂപയും സാമ്പത്തിക കുടിശ്ശികവരുത്തിയിരിക്കുന്നതിനാല്‍  അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനു നിയമസാധുതയില്ല എന്ന് എം.കെ താമിനാഥന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി വകവെക്കാതെ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോവുകയായിരുന്നു കേരള സമാജത്തിന്റെ നിയമവിരുദ്ധമായ ഈ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധുതതയും തെളിഞ്ഞുകഴിഞ്ഞു.



 
പ്രവാസഭൂമിക്ക് ഊരുവിലക്ക്... പത്രക്കെട്ടുകള്‍ നശിപ്പിച്ചു. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:19
കൈaltരളീ നികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് പ്രവാസഭൂമിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎന്‍ഇ ട്രസ്റ്റ് സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍ അന്വേഷിക്കുവാനായി കെഎന്‍ഇ ട്രസ്റ്റ് സ്‌കൂള്‍ കോംപൗണ്ടിലെത്തിയ പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ വച്ചു തന്നെ സെക്യൂരിറ്റി വിഭാഗം തടഞ്ഞു. പ്രത്യേക അനുവാദമില്ലാതെ പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലന്നാണ് തങ്ങള്‍ക്കു കിട്ടിയ നിര്‍ദ്ദേശം എന്ന് സെക്യൂരിറ്റി വിഭാഗം പ്രവാസഭൂമി പ്രതിനിധികളോട് പറഞ്ഞു.

കൈരളി നികേതന്‍ സ്‌കൂള്‍ പൊതു സ്ഥാപനമാണ്. മാത്രമല്ല എയിഡഡ് സ്‌കൂളാണ്. കെഎന്‍ഇ ട്രസ്റ്റാകട്ടെ സ്വകാര്യ ട്രസ്റ്റല്ല. പബ്ലിക് ട്രസ്റ്റാണ്. അത്തരം ഒരു സ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയുവാന്‍ തയ്യാറാവുന്നത് ട്രസ്റ്റിന്റെ ഭാരവാഹികളുടെ വിവരക്കേടാണ് വെളിവാക്കുന്നു. ഇത്തരം വിവരം കെട്ടവര്‍ ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കുവാന്‍ അനുവദിക്കുന്നത് കരണീയമാണോ എന്ന ചോദ്യം മാത്രം ഞങ്ങള്‍ ബഹുമാനപ്പെട്ട വായനക്കാരുടെ മുമ്പില്‍ വയ്ക്കുന്നു.

ഇത് വിവരക്കേട് മാത്രമല്ല. ഫാസിസമാണ്. കെഎന്‍ഇ ട്രസ്റ്റിന് പൊതുസമൂഹത്തിന്റെ മുമ്പില്‍ നിന്ന് എന്തൊക്കെയോ ഒളിച്ചു വയ്‌ക്കേണ്ടതുണ്ടതുണ്ട് എന്ന പരസ്യമായ പ്രഖ്യാപനമാണ് ഈ മാധ്യമ വിലക്ക്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഈ മാധ്യമ വിലക്കിലൂടെ കെഎന്‍ഇ ട്രസ്റ്റ് നടപ്പിലാക്കിയിരിക്കുന്നത്. ഇവിടെ കെഎന്‍ഇ ട്രസ്റ്റ് വിലക്കിയിരിക്കുന്നത് പ്രവാസഭൂമി എന്ന മാധ്യമത്തെയല്ല. ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയാണ്. ബാംഗ്ലൂര്‍ മലയാളികളെയാണ്.

ഇതിനെപറ്റി കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റിനോട് അന്വേഷിച്ചപ്പോള്‍ ഈ വിഷയത്തെപ്പറ്റി യാതൊരു വിവരവും അദ്ദേഹത്തിനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നുവച്ചാല്‍, കെഎന്‍ഇ ട്രസ്റ്റിന്റെ തലക്കുമുകളില്‍ ഒരു സൂപ്പര്‍ പവ്വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുവേണം അനുമാനിക്കുവാന്‍. ഇത് അപകടകരമായ അവസ്ഥയാണ്. ഇത്തരം ഒരു സൂപ്പര്‍ പവ്വറിന്റെ നീരാളിപ്പിടിത്തം കെഎന്‍ഇ ട്രസ്റ്റിന്റെ തലക്കുമുകളിലുണ്ടെങ്കില്‍ ഏതാണ്ട് 100 കോടിയിലേറെ ആസ്തിയുള്ള ബാംഗ്ലൂര്‍ മലയാളികളുടെ പൊതുസ്വത്തായ കെഎന്‍ഇ ട്രസ്റ്റിന്റെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സര്‍വ്വ നാശത്തിലേക്കായിരിക്കും നയിക്കുക എന്ന് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്.


ഇതിനിടയിലാണ് സുല്‍ത്താന്‍ പാളയ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ വിതരണത്തിനു വച്ച പ്രവാസഭൂമി പത്രക്കെട്ടുകള്‍ ഏതോ സമൂഹദ്രോഹികള്‍ എടുത്തുകൊണ്ടു പോയി നശിപ്പിച്ചിരിക്കുന്നത്. പ്രവാസഭൂമിക്കുണ്ടായ ഊരുവിലക്കും പത്രക്കെട്ടുകള്‍ നശിപ്പിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന കരങ്ങള്‍ ഒന്നുതന്നെയാണോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ അവരുടെ നീരാളികൈകള്‍ ഏത്രമാത്രം വ്യാപിച്ചിരിക്കുന്നു വെന്നു ഭയപ്പാടോടെ മാത്രമേ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് ചിന്തിക്കുവാന്‍ കഴിയൂ.
Last Updated on Saturday, 01 October 2016 03:10

 
ചരിത്രം ആവര്‍ത്തിക്കുന്നു... കേരള സമാജം ഭാരവാഹികളെ പുറത്താക്കി പുതിയ കമ്മറ്റി... ഐ.പി.സി 406,408.420 വകുപ്പുകള്‍ പ്രകാരം ഭാരവാഹികള്‍ക്കെതിരെ എഫ്.ഐ ആര്‍. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:19

altബാംഗ്ലൂര്‍ കേരള സമാജത്തില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തുകയാണ്. കേരള സമാജം ഭരണസമിതിക്ക് പ്രവര്‍ത്തിക്കുവാനുള്ള നിയമസാധുത നഷ്ടപ്പെടുകയും ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും അഴിമതി ആരോപണങ്ങളുടേയും പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭാരവാഹിത്വം രാജിവയ്ക്കാത്ത നിലവിലെ ഭരണസമിതിയെ പുറത്താക്കിക്കൊണ്ട് പുതിയ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. കേരള സമാജം മുന്‍ പ്രസിഡന്റും കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം.കെ സോമന്‍ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ബി. ജപ്രകാശ് സെക്രട്ടറിയും എസ്.സതീഷ് ഖജാന്‍ജിയുമായ എട്ട് അംഗ അഡ്ഹഹോക്ക് കമ്മറ്റിക്കാണ് കേരള സമാജത്തിന്റെ പഴയകാല പ്രവര്‍ത്തകരും മെമ്പര്‍മാരും ചേര്‍ന്ന യോഗം രൂപം കൊടുത്തത്.


പത്തു വര്‍ഷമായി തുടരുന്ന ഇപ്പോഴത്തെ ഭരണ സമിതി അവസാനമായി ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തിട്ടുതന്നെ മൂന്നു വര്‍ഷമായി വര്‍ഷാ വര്‍ഷം ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് വാര്‍ഷിക കണക്കവതരിപ്പിക്കുകയും തെരഞ്ഞടുപ്പു നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും ചെയ്യാതെ 2014ല്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഭരണ കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടുന്നതായി ഭരണഘടന ഭേദഗതി ചെയ്യുകയാണുണുണ്ടായത് എന്നാല്‍ പ്രസ്തുത ഭേദഗതി രജിസ്ട്രാര്‍ ഇതുവരെ അംഗീകരിച്ച് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. അതിനാല്‍തന്നെ പ്രസ്തുത ഭരണഘടന ഭേദഗതിക്ക് നിയമസാധുതയുമില്ല. 2014-2015ലെ ഭരണസമിതിയുടെ കാലാവധി 2015ല്‍ തന്നെ അവസാനിച്ചു. പിന്നീട് നാളിതുവരെ കേരള സമാജത്തിലുള്ളത് നിയമ സാധുതയില്ലാത്ത ഭരണ സമിതിയാണ്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. കേരള സമാജത്തിന്റെ എല്ലാഒറിജിനല്‍ റിക്കാര്‍ഡുകളും ഡപ്യൂട്ടി റജിസ്റ്റാറുടെ മുമ്പില്‍ ഹാജരാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ റിക്കാര്‍ഡുകളുടേയും ഒറിജിനല്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഭീക്ഷണിപ്പെടുത്തല്‍, സാമ്പത്തിക ക്രമക്കേടുകള്‍, ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഭാരവാഹികള്‍ക്കെതിരെ കേരള സമാജം പ്രവര്‍ത്തകര്‍ ഫയല്‍ ചെയ്ത കേസുകളില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഇന്ദിരാ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 406,408.420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിച്ചിച്ചതോടെ ഭരണത്തില്‍ തുടരുവാനുള്ള ധാര്‍മ്മിക അവകാശവും ഭരണസമിതിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ നാളിതുവരെ രാജിവയ്ക്കുവാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യങ്ങളില്‍ കേരള സമാജത്തില്‍ രജിസ്ട്രാറുടെ മേല്‍നോട്ടത്തിലുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുക്കുവാനുള്ള സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ കേരള സമാജത്തെ രക്ഷിക്കുവാനായിട്ടാണ് തങ്ങള്‍ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി കേരള സമാജത്തിന്റെ ഭരണം ഏറ്റെടുക്കുവാന്‍ നിര്‍ബ്ബന്ധിതരായതെന്ന് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറുയുന്നു.

കേരള സമാജത്തില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. 1970ല്‍ കേരള സമാജം പിളര്‍ന്നു രണ്ടു ഗ്രൂപ്പായി മാറി പിന്നെ വളരെക്കാലം വേണ്ടി വന്നു ആ മുറിവുണങ്ങി കേരള സമാജം ഒന്നായിതീരുവാന്‍ അതിനു കാരണമായതാകട്ടെ കെഎന്‍ഇട്രസ്റ്റ്. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഈ 2016ലും അന്നു നടന്ന നാടകങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ്. കഥാപാത്രങ്ങളേ മാറിയിട്ടുള്ളു. തിരകഥ അതുതന്നെ. എല്ലാത്തിനും കെഎന്‍ഇ ട്രസ്റ്റ് ഒരു നിമിത്തമാവുകയാണ്. ട്രസ്റ്റില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമവും അതിനു തടയിടുവാനുള്ള മറുവിഭാഗത്തിന്റെ മറുതടയും. അന്നു ഭാരവാഹികള്‍ക്കെതിരെ ഒരു ഡസനിലേറെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ഉടന്‍ ചെയ്യപ്പെടുവാന്‍ പോകുന്നതുമായ കേസുകള്‍ അതിനോടുക്കുന്നു. ചരിത്രത്തിന്റെ ആവര്‍ത്തനം!!!. അതോ ശാപമോ???

Last Updated on Saturday, 24 September 2016 17:13