• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
പ്രവാസഭൂമിക്ക് ഊരുവിലക്ക്: പത്രക്കെട്ടുകള്‍ നശിപ്പിച്ചു: ഇത് ഫാസിസം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:19
കൈരളീ നികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റും ബാംഗ്ലൂര്‍ കേരള സമാജവും പ്രവാസഭൂമിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎന്‍ഇ ട്രസ്റ്റിലേക്ക് വന്ന പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവശിക്കുന്നതിന് മുമ്പു തന്നെ സെക്യൂരിറ്റി വിഭാഗം തടഞ്ഞു. പ്രത്യേക അനുവാദമില്ലാതെ പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലന്നാണ് തങ്ങള്‍ക്കു കിട്ടിയ നിര്‍ദ്ദേ ശം എന്ന് സെക്യൂരിറ്റി വിഭാഗം പറയുന്നു. കൈരളി നികേതന്‍ സ്‌കൂള്‍ പൊതു സ്ഥാപനമാണ്. മാത്രമല്ല എയിഡഡ് സ്‌കൂ ളുമാണ്. കെഎന്‍ഇ ട്രസ്റ്റാകട്ടെ സ്വകാര്യ ട്രസ്റ്റല്ല, പബ്ലിക് ട്രസ്റ്റാണ്. അത്തരം ഒരു സ്ഥാപനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കരുതെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. ഇത്തരം വിവരം കെട്ടവര്‍ ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കുവാന്‍ അനുവദിക്കുന്നത് കരണീയമാണോ എന്ന ചോദ്യം മാത്രം ഞങ്ങള്‍ ബഹുമാനപ്പെട്ട വായനക്കാരുടെ മുമ്പില്‍ വയ്ക്കുന്നു. 

ഇത് വിവരക്കേട് മാത്രമല്ല. ഫാസിസമാണ്. കെഎന്‍ഇട്രസ്റ്റിന് പൊതുസമൂഹത്തിന്റെ മുമ്പില്‍ നിന്ന് എന്തൊക്കെയോ ഒളിച്ചു വയ്‌ക്കേണ്ടതുണ്ടതുണ്ട് എന്ന പരസ്യമായ പ്രഖ്യാപനമാണ് ഈ മാധ്യമ വിലക്ക്. ജനങ്ങളുടെ അറിയാനുള്ള അവകാശംതടയുകയാണ് ഈ മാധ്യമ വിലക്കിലൂടെ ചെയ്യുന്നത്. ഇവിടെ കെഎന്‍ഇ ട്രസ്റ്റ് വിലക്കിയിരിക്കുന്നത്  പ്രവാസഭൂമി എന്ന മാധ്യമത്തെയല്ല. ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയാണ് എന്നുവച്ചാല്‍ ബാംഗ്ലൂര്‍ മലയാളികളെയാണ്. ഇതിനെപറ്റി കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റിനോട് അന്വേഷിച്ചപ്പോള്‍ ഈ വിഷയത്തെപ്പറ്റി യാതൊരു വിവരവും അദ്ദേഹത്തിനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കെഎന്‍ഇ ട്രസ്റ്റിന്റെ തലക്കുമുകളില്‍ ഒരു സൂപ്പര്‍പവ്വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം ഇതില്‍നിന്ന് അനുമാനിക്കുവാന്‍. ഇത് അപകടകരമായ അവസ്ഥയാണ്. 

ഇത്തരം ഒരു സൂപ്പര്‍ പവ്വറിന്റെ നീരാളിപ്പിടിത്തം കെഎന്‍ ഇ ട്രസ്റ്റിന്റെ തലക്കുമുകളിലുണ്ടെങ്കില്‍ ഏതാണ്ട് 100 കോടിയിലേറെ ആസ്തിയുള്ള ബാംഗ്ലൂര്‍ മലയാളികളുടെ പൊതുസ്വത്തായ കെഎന്‍ഇ ട്രസ്റ്റിന്റെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സര്‍വ്വ നാശത്തിലേക്കായിരിക്കും നയിക്കുക എന്ന മുന്നറിയിപ്പാണ് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് നല്‍കുവാനുള്ളത്. 

ഈ ഊരുവിലക്ക് കെഎന്‍ഇ ട്രസ്റ്റ്‌കൊണ്ടുമാത്രം അവസാനിക്കുന്നില്ല. സുല്‍ത്താന്‍ പാളയ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ വിതരണത്തിനു വച്ച പത്രക്കെട്ടുകള്‍ ഏതോ സമൂഹദ്രോഹികള്‍ എടുത്തുകൊണ്ടു പോയി നശിപ്പിച്ചു. കേരള സമാജവുമായി യാതൊരു ബന്ധവുമില്ലാത്ത സുല്‍ത്താന്‍ പാളയ ഫ്രണ്ട്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികളില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ അനുവാദത്തോടെ പത്രം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവടെ ഉണ്ടായിരുന്ന ഏതാനും കേരള സമാജം പ്രവര്‍ത്തകര്‍ പത്രവിതരണത്തെ തടഞ്ഞു. കമ്മനഹള്ളി മേഖലയില്‍ പ്രവാസഭൂമി വിതരണം ചെയ്യാന്‍ അനുവദിക്കുകയില്ല എന്നാണ് കേരള സമാജം ഈ സ്റ്റ് സോണിന്റെ തിട്ടൂരം.
 
പ്രവാസഭൂമി മഞ്ഞപത്രമാണെന്നു വാട്ട്‌സ്അപ്പിലൂടേയും ഫെയിസ് ബുക്കിലൂടേയും വ്യാപക പ്രചാരണം നടത്തി. 2011ല്‍ ട്രസ്റ്റില്‍ കേരള സമാജത്തിന്റെ ആധിപത്യം യുറപ്പിക്കുവാന്‍ നടത്തിയ ജനകീയ മുന്നേറ്റത്തില്‍ പ്രവാസഭൂമിയായിരുന്നു മുന്നണിയില്‍ ഉണ്ടായിരുന്നതെന്നും അന്ന് പ്രവാസഭൂമിയുടെ കോപ്പികളുമായാണ് കേരള സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയു- മടക്കമുള്ളവര്‍ പ്രചാരണം നടത്തിയതെന്നുമുള്ള വസ്തുതകള്‍ അവര്‍ സൗകര്യപൂര്‍വ്വം മറന്നു. 

ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേരള സമാജം യൂത്ത് വിങ്ങ് ചെയര്‍മാന്‍ അനീഷും മുന്‍ ട്രസ്റ്റി മുകുന്ദനും ആയിരുന്നു. ചില സോണുകള്‍ അത് ഏറ്റ്പിടിച്ച് ഷെയര്‍ ചെയ്തു. അത് സാധൂകരിക്കുന്നതിനും പ്രവാസഭൂമിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുമായി പ്രവാസിഭൂമിയെന്ന പേരില്‍ സുധാകരന്‍ രാമന്തളിയെ വ്യക്തിത്വഹത്യ ചെയ്തു കൊണ്ട് ടാബ്ലോയിഡ് രൂപത്തിലുള്ള ഊരും പേരുമില്ലാത്ത നോട്ടീസ് പ്രസദ്ധീകരിച്ച് കെഎന്‍ഇ ട്രസ്റ്റിന്റേയും കേരള സമാജത്തിന്റേയും കൈരളി കലാനിലയത്തിന്റേയും അംഗങ്ങള്‍ക്ക് പോസ്റ്റ് ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന കരങ്ങള്‍ കേരള സമാജത്തിന്റേതാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. എങ്കില്‍ ഒരു സമൂഹിക സംഘടനകള്‍ക്കും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ മൂല്യച്യുതി കേരള സമാജത്തിനു സംഭവിച്ചു കഴിഞ്ഞു.

കേരള സമാജത്തിലും ട്രസ്റ്റിലും നടക്കുന്ന ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്ന പ്രവാസഭൂമിയുടെ കോപ്പികള്‍ വായനക്കാരുടെ അടുക്കല്‍ ഏത്താതിരിക്കുവാനുള്ള നിര്‍ദ്ദേശം കേരള സമാജം ഭാരവാഹികള്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്നുവെന്നു വേണം വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ഇത്തരം സംഘടിത ആക്രമണങ്ങളില്‍ നിന്നു അനുമാനിക്കുവാന്‍. യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കുവാനുള്ള കുറുക്കുവഴിയാണ് അവര്‍ തേടുന്നത്. കാരണം അവര്‍ ജനങ്ങ ളെ ഭയപ്പെടുന്നു. ഈ ഭയം കുറ്റവാളികളുടെ ലക്ഷണമാണ്. 

തുടര്‍ച്ചയായി ഇത്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒന്നു മനസ്സിലാക്കണം പ്രവാസഭൂമിക്ക് അന്നും ഇന്നും ഒരു നിലപാടേയുള്ളു. കെഎന്‍ഇ ട്രസ്റ്റില്‍ നടക്കുന്ന സ്വേഛാധിപത്യ ഭരണം അവസാനിപ്പിക്കുക, കേരള സമാജത്തെ കൂടുതല്‍ ജനകീയമാക്കുക. ഇരുസ്ഥാപനങ്ങളിലും ഭരണ സുതാര്യത കൊണ്ടുവരുക. കാരണം ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പൈ തൃകമായി ലഭിച്ചതാണ് ഈ ഇരുസ്ഥാപനങ്ങളും. ഇവിടെ തരാതരം പോലെ നിലപാടുകള്‍ മാറ്റുന്നതും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളില്‍ ഏര്‍പ്പെടുന്നതും കേരള സമാജം ഭാരവാഹികളാണ്. ഇതെല്ലാം കണ്ടുംകേട്ടും നിശബ്ദമായിരിക്കുവാന്‍ ഒരു മാധ്യമമെന്ന നിലയില്‍ പ്രവാസഭൂമിക്കാവില്ല. 


 
ഭീക്ഷണി കൊണ്ട് നിശബ്ദമാക്കാനാവില്ല PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:19
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുക ഏതൊരു സ്വേഛാധിപതികളുടേയും ആദ്യ ലക്ഷ്യമാണ്. പൊതുസമൂഹത്തെ അവര്‍ ഭയപ്പെടുന്നു. തങ്ങളുടെ തെറ്റുകള്‍ ജനങ്ങളറിയാതെ കാത്തുസൂക്ഷിക്കേണ്ടത് അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്. സാമ്രാജ്യങ്ങളുടെ ഭരണാധികാരികളായിക്കോട്ടെ നാട്ടിന്‍പുറങ്ങളിലെ ചെറിയ സാംസ്‌കാരിക സംഘടനകളിലെ ഭരണസമിതിയായിക്കോട്ടെ ഈ ഭയം അവരുടെ പൊതു സ്വഭാവമാണ്. അതിജീവനത്തിനവര്‍ സാമ, ദാന, ഭേദ, ദണ്ഡ എന്നീ ചതുരുപായങ്ങളുപയോഗിക്കും. ഇവിടേയും അവര്‍ അതു തന്നെയാണ് പയറ്റുന്നത്. പറഞ്ഞു വരുന്നത് ബാംഗ്ലൂര്‍ കേരള സമാ ജം ഭാരവാഹികളുടെ സ്വേഛാധിപത്യ നടപടികള്‍ ചൂണ്ടിക്കാ ട്ടി പ്രവാസഭൂമിയുടെ കഴിഞ്ഞ ലക്കങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് ചിലരുയര്‍ത്തിയ ഭീക്ഷണികളെക്കുറിച്ചാണ്.

ഭീക്ഷണികള്‍ക്കൊണ്ട് മാധ്യമങ്ങളെ നിശബ്ദമാക്കുവാന്‍ കഴിയില്ല. കാരണം മാധ്യമങ്ങള്‍ നിശബ്ദമായാല്‍ നശിപ്പിക്കപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങളാണ്. ഈ ജനാധിപത്യമാണ് മാധ്യമങ്ങളുടെ ജീവവായു... രാഷ്ട്രത്തിന്റേയും. അതിനാല്‍ ഈ ജീവവായു സംരക്ഷിക്കേണ്ടതിനു രക്തസാക്ഷിയാകാനും മാധ്യമങ്ങള്‍ തയ്യാറാണ്. ഇത് പ്രവാസഭൂമിയുടെ മാത്രം കാര്യമല്ല. ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ കാര്യമാണിത്.

ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ഇന്നത്തെ പോക്ക് അപകടകരമായ അവസ്ഥയിലേക്കാണെന്ന് കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി പ്രവാസഭൂമി തുറന്നു കാണിച്ചിരുന്നു. പ്രവാസഭൂമി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഓരോന്നോരോന്നായി സത്യമാണെന്ന് തെളിയുകയാണ്. അവസാനം രജിസ്ട്രാര്‍ ഓഫ് സൊസൈറ്റിക്ക് പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. കേരള സമാജം ഭാരവാഹികള്‍ക്കെതിരെ ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ പല പ്രവര്‍ ത്തനങ്ങളും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് സൊസൈറ്റിക്ക് തുറന്നു പറയേണ്ടി വന്നു.

ഇതിനോടൊക്കെയുള്ള കേരള സമാജം ഭാരവാഹികളുടെ സമീപനം അപലപനീയമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേരളസമാജത്തിന്റെ കമ്മറ്റിയോഗത്തില്‍ കേരള സമാജത്തിന്റെ പേരില്‍ മുന്‍ ട്രഷറര്‍ എന്തുകൊണ്ട് കേസു കൊടുത്തു എന്ന കമ്മറ്റി അംഗത്തിന്റെ ചോദ്യത്തിന് ഒരു ഭാരവാഹി നല്‍കിയ ഉത്തരം കേട്ടാല്‍ കേരളസമാജം ഏതാനും തെരുവു ഗുണ്ടകളു ടെ പിടിയിലാണോ എന്ന് സംശയിക്കേണ്ടി വരും. കഴുത്തു വെട്ടുന്ന രീതിയില്‍ ആഗ്യം കാണിച്ചുകൊണ്ട് തട്ടിക്കളയും എന്ന് മുന്‍ ട്രഷററായ ഒ.വി ചിന്നനെ ഭീക്ഷണിപ്പെടുത്തിയതിനാലാണ് അദ്ദേഹം കേസിനു പോയത് എന്നാണ് ഒരു കൂസലുമില്ലാതെ പറഞ്ഞ മറുപടി. തട്ടിക്കളയാനും കഴുത്തുവെട്ടാനും ഇവരെന്താ ഐഎസ് തീവ്രവാദികളുടെ അനുജന്മാരോ?. അതു മാത്രമല്ല; യാതൊരു കൂസലുമില്ലാതെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി കമ്മറ്റി യോഗത്തില്‍ ഇങ്ങനെ മറുപടി പറയുവാന്‍ തയ്യാറാകുമ്പോള്‍ ആ പ്രസ്ഥാനം എത്രമാത്രം അധഃപതിച്ചു കഴിഞ്ഞു എന്ന് ഇനി കൂടുതല്‍ പറയേണ്ടതില്ല!!!.

ഞങ്ങള്‍ ഇനിയും ആവര്‍ത്തിക്കുകയാണ്. ചതുരുപായങ്ങളുപയോഗിച്ച് ഉണ്ടാക്കിയെടുത്ത ആള്‍ക്കൂട്ടത്തിന്റെ പിന്തുണയോടെ കേരളസമാജത്തിന്റെ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും പ്രവര്‍ത്തനങ്ങള്‍ എല്ലാവിധ ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധവും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരും സാമാന്യ നീതിക്ക് നിരക്കാത്തതുമാണ്. ഞങ്ങള്‍ മുമ്പ് ചൂണ്ടികാട്ടിയതുപോലെ ഭരണകാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതെ തുടരുന്നതും കേരള സമാജത്തിന്റെ റിക്കാര്‍ഡുകളോ കണക്കുകളോ കൃത്യമായി സൂക്ഷിക്കാത്തതും വര്‍ഷങ്ങളായി വാര്‍ഷിക ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാത്തതും ട്രഷറര്‍ അറിയാതെ ബാങ്കുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തുന്നതും നിയമസാധുതയില്ലാത്ത ഭരണ സമിതി ആയിട്ടും കെ.എന്‍.ഇ ട്രസ്റ്റ് എക്‌സ് ഒഫിഷ്യോ ആയി ട്രസ്റ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നതും ഭരണസമിതിയിലെ മൂന്നുപേര്‍ ചേര്‍ന്ന് നാലുപേരെ പുറത്താക്കുന്നതും തിരഞ്ഞെടുപ്പു അവസരങ്ങളില്‍ ബാംഗ്ലൂര്‍ മലയാളികളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട് രാഷ്ട്രീയ നേതാക്കളുടെ പുറകെ അലയുന്നതും... എല്ലാമെല്ലാം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും മലയാളികളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമാണ്. പ്രസിഡന് സെക്രട്ടറി എന്നിവരുടെ പേരില്‍ കേസുകള്‍ എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു കോടതി ഉത്തരവിട്ടതോടെ തല്‍സ്ഥാനത്തു തുടരുവാനുള്ള ധാര്‍മ്മിക അവകാശവും കേരളസമാജം ഭാരവാഹികള്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥാപിതമായ ബാംഗ്ലൂര്‍ കേരള സമാജത്തെ കല്‍പ്പാന്ത കാലത്തോളം കാത്തുപരിപാലിക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ പ്രസിഡന്റിനോ സെക്രട്ടറിക്കോ ഇല്ല. കേരള സമാജത്തിന്റെ മൊത്തം കൈവശാവകാശം ആരും തീറെഴുതി എടുക്കേണ്ടതുമില്ല. കേരള സമാജ ത്തെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കുകയാണ് ഇന്നത്തെ ഭാരവാഹികള്‍ ചെയ്യുന്നത്. സത്യങ്ങള്‍ തുറന്നുപറയുമ്പോള്‍ പല്ലുകടിച്ചിട്ടോ ഭീക്ഷണിപ്പെടുത്തിയിട്ടോ കാര്യവുമില്ല.

കേരള സമാജം ഭാരവാഹികള്‍ ഒന്നടങ്കം രാജിവച്ചുകൊണ്ട് പഴയകാല പ്രവര്‍ത്തകരും പ്രമുഖ മലയാളികളും ഉള്‍പ്പെട്ട താല്‍ക്കാലിക ഭരണസമിതിയെ ഭരണം ഏല്‍പ്പിക്കുകയാണ് കേരള സമാജത്തെ രക്ഷിക്കുവാന്‍ അടിയന്തരമായി ചെയ്യേണ്ടത്. അവരുടെ നേതൃത്വത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കട്ടെ. തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തട്ടെ. കാരണം ബാംഗ്ലൂര്‍ കേരള സമാ ജം ബാംഗ്ലൂര്‍ മലയാളികളുടെ പൈതൃക സ്വത്താണ്. അതിനെ ഇല്ലാതാക്കാന്‍ ഇടവരുത്തരുത്.

Last Updated on Sunday, 18 September 2016 21:02

 
ദേശഭക്തരും രാജ്യദ്രോഹികളും PDF Print E-mail
P.B NEWS DESK  |  Sunday, 25 June 2017 05:19
ഫാസി എന്ന ഇറ്റാലിയന്‍ പദത്തിനും നാസി എന്ന ജര്‍മന്‍ പദത്തിനും അര്‍ത്ഥം ഒന്നുതന്നെ. സന്നദ്ധസംഘം. ഈ സന്നദ്ധസംഘടനകള്‍ക്ക് തീവ്രസ്വഭാവം കൈവരുമ്പോള്‍ അവര്‍ ചാവേര്‍സംഘങ്ങളേപോലെ പെരുമാറുവാന്‍ തുടങ്ങുന്നു. ഭിന്നസ്വരങ്ങളെ അവഗണിക്കുവാനും സ്വന്തം ആശയഗതികള്‍ അടിച്ചേല്‍പ്പിക്കുവാനും ആരംഭിക്കുന്നു. ഇതാണ് ഫാസിസം. ഫാസിസ്റ്റ് ശക്തികള്‍ സംഘടനകളെയും ഭരണ സംവിധാനങ്ങളേയും അതിനായി ഉപയോഗിക്കുവാന്‍ ആരംഭിക്കുന്നതോടെ ഫാസിസ്റ്റ് ഭരണം നിലവില്‍ വരുകയായി. അതിനായി അവര്‍ എപ്പോഴും ഉപയോഗിക്കുന്നത് ദേശഭക്തിയേയും രാജ്യസ്‌നേഹത്തേയുമാണ്. തങ്ങളുടെ ചിന്താധാരകളെ അനുകൂലിക്കാത്തവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. അനുകൂലിക്കുന്നവരെല്ലാം രാജ്യസ്‌നേഹികള്‍. ഹിറ്റ്‌ലറും മുസോളിനിയും തുടങ്ങി ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോങ് ഉന്‍ വരെയുള്ള എല്ലാ ഫാസിസ്റ്റ് ഏക്ധിപതികളും എടുത്തണിഞ്ഞ വസ്ത്രം. നമ്മുടെ രാജ്യത്തും പ്രസ്തുത വസ്ത്രം വിറ്റഴിക്കുവാനുള്ള നീക്കം തകൃതിയായി നടന്നുവരുകയാണ്. അതുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലും ഹൈദരാബാദ് സര്‍വകലാശാലയിലും അടുത്തകാലത്തുണ്ടായ സംഭവ വികാസങ്ങള്‍ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ചര്‍ച്ചാ വിഷയമായി മാറിയത്.

രാജ്യത്തിന്റെ യശസിനു കളങ്കമുണ്ടാക്കിയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. രണ്ടുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടല്ല, രണ്ടു പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിട്ടാണ് അതിനെ വിലയിരുത്തേണ്ടത്. ഹിന്ദുത്വ അജന്‍ഡ കാമ്പസുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളും അവരെ ചെറുക്കാന്‍ കൈ കോര്‍ത്തിരിക്കുന്ന ഇടത്-ദളിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം. ഈ സംഘര്‍ഷം രോഹിത് വെമൂലയുടെ ആത്മഹത്യയിലോ കനയ്യകുമാറിന്റെ അറസ്റ്റി ലോ അവസാനിച്ചുവെന്നു കരുതാനാവില്ല.

രാജ്യത്തിന്റെ യശസിനു കളങ്കമുണ്ടാക്കിയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. രണ്ടുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടല്ല, രണ്ടു പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിട്ടാണ് അതിനെ വിലയിരുത്തേണ്ടത്. ഹിന്ദുത്വ അജന്‍ഡ കാമ്പസുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളും അവരെ ചെറുക്കാന്‍ കൈ കോര്‍ത്തിരിക്കുന്ന ഇടത്-ദളിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം. ഈ സംഘര്‍ഷം രോഹിത് വെമൂലയുടെ ആത്മഹത്യയിലോ കനയ്യകുമാറിന്റെ അറസ്റ്റിലോ അവസാനിച്ചുവെന്നു കരുതാനാവില്ല.

രാജ്യത്തിന്റെ ചിന്താഗതികള്‍ക്കും സ്വഭാവത്തിനും മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പിടി ച്ചടക്കണം. അവയിലൂടെ തങ്ങളുടെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ സിദ്ധാന്തങ്ങളെ സത്യവത്കരിച്ച് അടുത്ത തലമുറയുടെ തലച്ചോറിലേക്ക് അടിച്ചേല്‍പ്പിച്ച് അവരെ മസ്തഷ്‌ക പ്രഷാളനം നടത്തണം. അതിനായി സര്‍വകലാ ശാലകളെ കാവിവത്കരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അവരെ പ്രതിരോധിക്കു ന്നതിനു രണ്ടു ചിന്താധാരകള്‍ സര്‍വകലാശാലാ തലത്തില്‍ രൂപപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു. ദളിത് വിഭാഗത്തില്‍പ്പെ ട്ട കീഴ്ജാതിക്കാര്‍ അംബേദ്കര്‍ സൊസൈറ്റികളുടെ കീഴിലും ചിന്തകളെ പണയംവയ്ക്കുവയ്ക്കുവാന്‍ തയ്യറാകാത്തവര്‍ ഇടതുപക്ഷ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളുടെ കീഴിലുമാണ് സംഘടിതരായികൊണ്ടിരിക്കുന്നത്. ദളിത്-പിന്നാ ക്ക പ്രത്യയശാസ്ത്രമുള്ള അംബേദ്കര്‍ സൊസൈറ്റി ഹൈ ദരാബാദ് സര്‍വകലാശാലയില്‍ ശക്തമാണ്. ഇടതു സംഘ ടനകള്‍ക്കാണു ജെഎന്‍യുവില്‍ ആധിപത്യം. അതിനാല്‍ തന്നെ ഈ സ്ഥാപനങ്ങള്‍ പിടിച്ചടക്കാനോ തകര്‍ക്കാനോ ഉള്ള ശ്രമം വളരെ നേരത്തെ തന്നെ സംഘപരിവാര്‍ ശക്തികള്‍ ആരംഭിച്ചിരുന്നു. ആര്‍എസ്എസിന്റെ മുഖപത്രമായ പാഞ്ചജന്യ, 'ജെഎന്‍യു രാജ്യദ്രോഹികളുടെ കൂടാരം എന്ന തലക്കെട്ടോടുകൂടിയ ഒരു പ്രത്യേക പതിപ്പ് നേരത്തെ തന്നെ പ്രസദ്ധീകരിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു.

രാജ്യത്തിന്റെ ചിന്താഗതികള്‍ക്കും സ്വഭാവത്തിനും മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പിടി ച്ചടക്കണം. അവയിലൂടെ തങ്ങളുടെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ സിദ്ധാന്തങ്ങളെ സത്യവത്കരിച്ച് അടുത്ത തലമുറയുടെ തലച്ചോറിലേക്ക് അടിച്ചേല്‍പ്പിച്ച് അവരെ മസ്തഷ്‌ക പ്രഷാളനം നടത്തണം. അതിനായി സര്‍വകലാ ശാലകളെ ഉന്നത അക്കാദമിക നിലവാരം പുലര്‍ത്തുന്ന ജെഎന്‍യുവി ല്‍ വ്യത്യസ്ത ചിന്താഗതികളില്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ ഥികളുമുണ്ട്. അവര്‍ തമ്മിലുള്ള ആശയവിനിമയം ചൂടുപിടി ച്ച വാദപ്രതിവാദങ്ങളായി പരിണമിക്കാറുണ്ട്. 1969 ല്‍ സ്ഥാപിതമായ സ്വയംഭരണാവകാശമുള്ള ജെഎന്‍യു സ്വത ന്ത്ര ചിന്തയുടെ ഇടമായിട്ടാണ് അറിയപ്പെടുന്നത്. ഹിന്ദുത്വ അജന്‍ഡയ്‌ക്കെതിരേ ജെഎന്‍യുവില്‍ ഉണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ എബിവിപിക്കാരും കേന്ദ്രസര്‍ക്കാരും ഒന്നിച്ചാണു നേരിട്ടത്. വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വിദ്യാര്‍ ഥികളെ കേസില്‍ കുടുക്കാനും രാജ്യദ്രോഹികളായി മുദ്ര കുത്തി നിശബ്ദരാക്കാനുമുള്ള നീക്കത്തിന് കേന്ദ്രസര്‍ക്കാരി ന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. പക്ഷെ ആ നീക്കങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. ദേശീയതയുടെ തലപ്പാവണിയാന്‍ ശ്രമി ച്ച സംഘപരിവാര്‍ ശക്തികളുടെ കപടദേശസ്‌നേഹത്തിന്റെ മുഖംമൂടി എല്ലാവരും ചേര്‍ന്നു പിച്ചിച്ചീന്തി. ഗോഡ്‌സയെ ദേശീയ വാദിയായി വാഴിച്ച സംഘപരിവാര്‍ ശക്തികള്‍ക്ക് എന്തു ദേശസ്‌നേഹം എന്ന ചോദ്യം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കു ന്നതിന് ജെഎന്‍യു സംഭവം നിമിത്തമായി. കാശ്മീരില്‍ അഫ് സല്‍ഗുരുവിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച പിഡിപിയുമായി ഭരണം പങ്കിടുന്ന ബിജെപിക്കും സംഘപരിവാര്‍ കക്ഷികള്‍ക്കും എങ്ങനെ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തുന്ന വിദ്ധ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുവാന്‍ കഴിയും എന്ന പൊള്ളുന്ന ചോദ്യവും ഉയര്‍ന്നു വന്നു.

രാജ്യത്തിന്റെ ചിന്താഗതികള്‍ക്കും സ്വഭാവത്തിനും മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനങ്ങള്‍ പിടിച്ചടക്കണം. അവയിലൂടെ തങ്ങളുടെ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ സിദ്ധാന്തങ്ങളെ സത്യവത്കരിച്ച് അടുത്ത തലമുറയുടെ തലച്ചോറിലേക്ക് അടിച്ചേല്‍പ്പിച്ച് അവരെ മസ്തഷ്‌ക പ്രഷാളനം നടത്തണം. അതിനായി സര്‍വകലാശാലകളെ ഉന്നത അക്കാദമിക നിലവാരം പുലര്‍ത്തുന്ന ജെഎന്‍യുവില്‍ വ്യത്യസ്ത ചിന്താഗതികളില്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളുമുണ്ട്. അവര്‍ തമ്മിലുള്ള ആശയവിനിമയം ചൂടുപിടി ച്ച വാദപ്രതിവാദങ്ങളായി പരിണമിക്കാറുണ്ട്. 1969ല്‍ സ്ഥാപിതമായ സ്വയംഭരണാവകാശമുള്ള ജെഎന്‍യു സ്വതന്ത്ര ചിന്തയുടെ ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും ഭാരത സംസ്‌കാരത്തിന്റെ ആത്മാവാണ്. അതിനെ മുറിപ്പെടുത്തുന്നവരാണു ദേശദ്രോഹികള്‍. സംഘപരിവാര്‍ ശക്തികളുടെ മുഖമുദ്രയായി ആരോപിക്കപ്പെട്ട അസഹിഷ്ണുത മറ്റ് സംഘടനകള്‍ക്കും ബാധകമാണ്. കടുത്ത അസഹിഷ്ണുത ഫാസിസം തന്നെയാണ്.

Last Updated on Wednesday, 23 March 2016 14:43