• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
പ്രവാസഭൂമിക്ക് ഊരുവിലക്ക്: പത്രക്കെട്ടുകള്‍ നശിപ്പിച്ചു: ഇത് ഫാസിസം PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:11
കൈരളീ നികേതന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റും ബാംഗ്ലൂര്‍ കേരള സമാജവും പ്രവാസഭൂമിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. കെഎന്‍ഇ ട്രസ്റ്റിലേക്ക് വന്ന പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവശിക്കുന്നതിന് മുമ്പു തന്നെ സെക്യൂരിറ്റി വിഭാഗം തടഞ്ഞു. പ്രത്യേക അനുവാദമില്ലാതെ പ്രവാസഭൂമി പ്രതിനിധികളെ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലന്നാണ് തങ്ങള്‍ക്കു കിട്ടിയ നിര്‍ദ്ദേ ശം എന്ന് സെക്യൂരിറ്റി വിഭാഗം പറയുന്നു. കൈരളി നികേതന്‍ സ്‌കൂള്‍ പൊതു സ്ഥാപനമാണ്. മാത്രമല്ല എയിഡഡ് സ്‌കൂ ളുമാണ്. കെഎന്‍ഇ ട്രസ്റ്റാകട്ടെ സ്വകാര്യ ട്രസ്റ്റല്ല, പബ്ലിക് ട്രസ്റ്റാണ്. അത്തരം ഒരു സ്ഥാപനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കരുതെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്. ഇത്തരം വിവരം കെട്ടവര്‍ ട്രസ്റ്റിന്റെ ചുക്കാന്‍ പിടിക്കുവാന്‍ അനുവദിക്കുന്നത് കരണീയമാണോ എന്ന ചോദ്യം മാത്രം ഞങ്ങള്‍ ബഹുമാനപ്പെട്ട വായനക്കാരുടെ മുമ്പില്‍ വയ്ക്കുന്നു. 

ഇത് വിവരക്കേട് മാത്രമല്ല. ഫാസിസമാണ്. കെഎന്‍ഇട്രസ്റ്റിന് പൊതുസമൂഹത്തിന്റെ മുമ്പില്‍ നിന്ന് എന്തൊക്കെയോ ഒളിച്ചു വയ്‌ക്കേണ്ടതുണ്ടതുണ്ട് എന്ന പരസ്യമായ പ്രഖ്യാപനമാണ് ഈ മാധ്യമ വിലക്ക്. ജനങ്ങളുടെ അറിയാനുള്ള അവകാശംതടയുകയാണ് ഈ മാധ്യമ വിലക്കിലൂടെ ചെയ്യുന്നത്. ഇവിടെ കെഎന്‍ഇ ട്രസ്റ്റ് വിലക്കിയിരിക്കുന്നത്  പ്രവാസഭൂമി എന്ന മാധ്യമത്തെയല്ല. ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയാണ് എന്നുവച്ചാല്‍ ബാംഗ്ലൂര്‍ മലയാളികളെയാണ്. ഇതിനെപറ്റി കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റിനോട് അന്വേഷിച്ചപ്പോള്‍ ഈ വിഷയത്തെപ്പറ്റി യാതൊരു വിവരവും അദ്ദേഹത്തിനില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കെഎന്‍ഇ ട്രസ്റ്റിന്റെ തലക്കുമുകളില്‍ ഒരു സൂപ്പര്‍പവ്വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു വേണം ഇതില്‍നിന്ന് അനുമാനിക്കുവാന്‍. ഇത് അപകടകരമായ അവസ്ഥയാണ്. 

ഇത്തരം ഒരു സൂപ്പര്‍ പവ്വറിന്റെ നീരാളിപ്പിടിത്തം കെഎന്‍ ഇ ട്രസ്റ്റിന്റെ തലക്കുമുകളിലുണ്ടെങ്കില്‍ ഏതാണ്ട് 100 കോടിയിലേറെ ആസ്തിയുള്ള ബാംഗ്ലൂര്‍ മലയാളികളുടെ പൊതുസ്വത്തായ കെഎന്‍ഇ ട്രസ്റ്റിന്റെയും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സര്‍വ്വ നാശത്തിലേക്കായിരിക്കും നയിക്കുക എന്ന മുന്നറിയിപ്പാണ് ബാംഗ്ലൂര്‍ മലയാളികള്‍ക്ക് നല്‍കുവാനുള്ളത്. 

ഈ ഊരുവിലക്ക് കെഎന്‍ഇ ട്രസ്റ്റ്‌കൊണ്ടുമാത്രം അവസാനിക്കുന്നില്ല. സുല്‍ത്താന്‍ പാളയ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ വിതരണത്തിനു വച്ച പത്രക്കെട്ടുകള്‍ ഏതോ സമൂഹദ്രോഹികള്‍ എടുത്തുകൊണ്ടു പോയി നശിപ്പിച്ചു. കേരള സമാജവുമായി യാതൊരു ബന്ധവുമില്ലാത്ത സുല്‍ത്താന്‍ പാളയ ഫ്രണ്ട്‌സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികളില്‍ അസോസിയേഷന്‍ ഭാരവാഹികളുടെ അനുവാദത്തോടെ പത്രം വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവടെ ഉണ്ടായിരുന്ന ഏതാനും കേരള സമാജം പ്രവര്‍ത്തകര്‍ പത്രവിതരണത്തെ തടഞ്ഞു. കമ്മനഹള്ളി മേഖലയില്‍ പ്രവാസഭൂമി വിതരണം ചെയ്യാന്‍ അനുവദിക്കുകയില്ല എന്നാണ് കേരള സമാജം ഈ സ്റ്റ് സോണിന്റെ തിട്ടൂരം.
 
പ്രവാസഭൂമി മഞ്ഞപത്രമാണെന്നു വാട്ട്‌സ്അപ്പിലൂടേയും ഫെയിസ് ബുക്കിലൂടേയും വ്യാപക പ്രചാരണം നടത്തി. 2011ല്‍ ട്രസ്റ്റില്‍ കേരള സമാജത്തിന്റെ ആധിപത്യം യുറപ്പിക്കുവാന്‍ നടത്തിയ ജനകീയ മുന്നേറ്റത്തില്‍ പ്രവാസഭൂമിയായിരുന്നു മുന്നണിയില്‍ ഉണ്ടായിരുന്നതെന്നും അന്ന് പ്രവാസഭൂമിയുടെ കോപ്പികളുമായാണ് കേരള സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയു- മടക്കമുള്ളവര്‍ പ്രചാരണം നടത്തിയതെന്നുമുള്ള വസ്തുതകള്‍ അവര്‍ സൗകര്യപൂര്‍വ്വം മറന്നു. 

ഇത്തരം പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കേരള സമാജം യൂത്ത് വിങ്ങ് ചെയര്‍മാന്‍ അനീഷും മുന്‍ ട്രസ്റ്റി മുകുന്ദനും ആയിരുന്നു. ചില സോണുകള്‍ അത് ഏറ്റ്പിടിച്ച് ഷെയര്‍ ചെയ്തു. അത് സാധൂകരിക്കുന്നതിനും പ്രവാസഭൂമിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുമായി പ്രവാസിഭൂമിയെന്ന പേരില്‍ സുധാകരന്‍ രാമന്തളിയെ വ്യക്തിത്വഹത്യ ചെയ്തു കൊണ്ട് ടാബ്ലോയിഡ് രൂപത്തിലുള്ള ഊരും പേരുമില്ലാത്ത നോട്ടീസ് പ്രസദ്ധീകരിച്ച് കെഎന്‍ഇ ട്രസ്റ്റിന്റേയും കേരള സമാജത്തിന്റേയും കൈരളി കലാനിലയത്തിന്റേയും അംഗങ്ങള്‍ക്ക് പോസ്റ്റ് ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന കരങ്ങള്‍ കേരള സമാജത്തിന്റേതാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. എങ്കില്‍ ഒരു സമൂഹിക സംഘടനകള്‍ക്കും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ മൂല്യച്യുതി കേരള സമാജത്തിനു സംഭവിച്ചു കഴിഞ്ഞു.

കേരള സമാജത്തിലും ട്രസ്റ്റിലും നടക്കുന്ന ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്ന പ്രവാസഭൂമിയുടെ കോപ്പികള്‍ വായനക്കാരുടെ അടുക്കല്‍ ഏത്താതിരിക്കുവാനുള്ള നിര്‍ദ്ദേശം കേരള സമാജം ഭാരവാഹികള്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്നുവെന്നു വേണം വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ഇത്തരം സംഘടിത ആക്രമണങ്ങളില്‍ നിന്നു അനുമാനിക്കുവാന്‍. യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കുവാനുള്ള കുറുക്കുവഴിയാണ് അവര്‍ തേടുന്നത്. കാരണം അവര്‍ ജനങ്ങ ളെ ഭയപ്പെടുന്നു. ഈ ഭയം കുറ്റവാളികളുടെ ലക്ഷണമാണ്. 

തുടര്‍ച്ചയായി ഇത്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒന്നു മനസ്സിലാക്കണം പ്രവാസഭൂമിക്ക് അന്നും ഇന്നും ഒരു നിലപാടേയുള്ളു. കെഎന്‍ഇ ട്രസ്റ്റില്‍ നടക്കുന്ന സ്വേഛാധിപത്യ ഭരണം അവസാനിപ്പിക്കുക, കേരള സമാജത്തെ കൂടുതല്‍ ജനകീയമാക്കുക. ഇരുസ്ഥാപനങ്ങളിലും ഭരണ സുതാര്യത കൊണ്ടുവരുക. കാരണം ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പൈ തൃകമായി ലഭിച്ചതാണ് ഈ ഇരുസ്ഥാപനങ്ങളും. ഇവിടെ തരാതരം പോലെ നിലപാടുകള്‍ മാറ്റുന്നതും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളില്‍ ഏര്‍പ്പെടുന്നതും കേരള സമാജം ഭാരവാഹികളാണ്. ഇതെല്ലാം കണ്ടുംകേട്ടും നിശബ്ദമായിരിക്കുവാന്‍ ഒരു മാധ്യമമെന്ന നിലയില്‍ പ്രവാസഭൂമിക്കാവില്ല. 


 
«StartPrev123NextEnd»

Page 1 of 3