• bnew2
  • bnew3
  • bnew4
  • bnew5
  • bnews1
Slider Bootstrap by WOWSlider.com v5.0
ബിനീഷ് തോമസ് ലേബര്‍ സെല്‍ പ്രസിഡന്റ് PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14

altഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബംഗളൂരു നഗരജില്ല ലേബര്‍ സെല്‍ പ്രസിഡന്റായി സാമൂഹിക പ്രവര്‍ത്തകനും മലയാളിയുമായ ബിനീഷ് തോമസ്സിനെ നിയമിച്ചു. നാഷണ്‍ സ്റ്റുഡന്‍സ് യൂണിയനിലൂടെ(എന്‍എസ്‌യു) രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബിനീഷ് തോമസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെപിസിസി മൈനോറട്ടി സെല്‍ സംസ്ഥാന കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ബിനീഷ് തോമസ് കോട്ടയം സ്വദേശിയാണ്.

 
കേരള സമാജത്തിന് രണ്ട് ഭരണസമിതികള്‍. ട്രസ്റ്റ് യോഗത്തില്‍ ആര് പങ്കടുക്കുമെന്നതിനെ ചൊല്ലി തര്‍ക്കം. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14
altകഴിഞ്ഞ ദിവസം നടന്ന കെഎന്‍ഇ ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ കേരള സമാജം എക്‌സ് ഒഫിഷ്യോ ട്രസ്റ്റികളായി ആര് പങ്കെടുക്കണമെന്നതിനെ ചൊല്ലി കേരള സമാജം ഭാരവാഹികള്‍ തമ്മില്‍ അവകാശ തര്‍ക്കം. തങ്ങളാണ് കേരള സമാജത്തിന്റെ യഥാര്‍ത്ഥ ഭാരവാഹികള്‍ എന്ന അവകാശമുന്നയിച്ച് കേരള സമാജം അഡ്‌ഹോക്ക് കമ്മറ്റി പ്രസിഡന്റ് എം കെ സോമന്‍ സെക്രട്ടറി ബി.ജയപ്രകാശ് ഖജാന്‍ജി എസ്.സതീഷ് എന്നിവര്‍ എത്തിയതോടെയാണ് കെഎന്‍ഇ ട്രസ്റ്റ് യോഗം കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്.

കോടതി വിധിപ്രകാരം നലവില്‍ വന്ന കെഎന്‍ഇ ട്രസ്റ്റ് ഭരണഘടനയനുസരിച്ച് കെഎന്‍ഇ ട്രസ്റ്റില്‍ കേരള സമാജം പ്രസിഡന്റ് സെക്രട്ടറി ഖജാന്‍ജി എന്നിവര്‍ ട്രസ്റ്റികളായിരിക്കും. അതു പ്രകാരം സി.പി രാധാകഷ്ണന്‍, റജകുമാര്‍, ജോര്‍ജ് തോമസ് എന്നിവരായിരുന്നു ട്രസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. കേരള സമാജത്തിന്റെ ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്കാണ്. എന്നാല്‍ 2014ല്‍ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നാളിതുവരെ കേരള സമാജത്തിന്റെ ജനറല്‍ ബോഡി വിളിച്ചു കൂട്ടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ കേരള സമാജം ഭാരവാഹികളുടെ ഭരണകാലാവധി 2015 മാര്‍ച്ചോടെ അവസാനിച്ചു. ഇതോടെ കേരള സമാജത്തിന്റെ ഭാരവാഹികളെന്ന പേരില്‍ ട്രസ്റ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത കേരള സമാജത്തിന്റെ ഭാരവാഹികള്‍ക്ക് നഷ്ടപ്പെട്ടു.

കേരള സമാജത്തില്‍ നടക്കുന്നതു മുഴുവനും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങളാണെന്നു പ്രവര്‍ത്തര്‍ രജിസ്ട്രാര്‍ ഓഫ് ദി സൊസൈറ്റിയില്‍ പരാതി പെട്ടിരുന്നു. രജിസ്ട്രാര്‍ കേരള സമാജത്തിന്റെ എല്ലാ ഒറിജിനല്‍ റിക്കാര്‍ഡുകളും ഹാജരാക്കണമെന്ന് പല വട്ടം ആവശ്യപ്പെട്ടുവെങ്കിലും കേരള സമാജം ഭാരവാഹികള്‍ക്ക് ഹാജരാക്കുവാന്‍ ആയില്ല. ഈ സാഹചര്യത്തില്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് കേരള സമാജത്തിന്റെ ഭാരവാഹികളെ പുറത്താക്കുകയും എം.കെ സോമന്‍ പ്രസിഡന്റും ബി.ജയപ്രകാശ് സെക്രട്ടറിയും എസ്. സതീഷ് ട്രഷറുമായി അഡ്‌ഹോക്ക് കമ്മറ്റി കമ്മറ്റി രൂപീകരിക്കുകയും പ്രസ്തത വിവരം രജിസ്ട്രാര്‍ ഓഫ് സൊസറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

കേരള സമാജത്തിന്റെ മുന്‍ ഭാരവാഹികളായ പ്രസിഡന്റ്‌സി.പി രാധാകൃഷ്ണന്‍, സെക്രട്ടറി റജി കുമാര്‍, ഖജാന്‍ജി ജോര്‍ജ് തോമസ് എന്നിവര്‍ എക്‌സ് ഒഫിഷ്യോ ആയി ട്രസ്റ്റ് യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിക്കരുത് എന്ന് കാട്ടി സിറ്റി സിവില്‍ കോര്‍ട്ടില്‍ നല്‍കിയ സിവില്‍ സ്യൂട്ട് ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് മാറ്റി വച്ചിരിക്കുകയാണ്.

കെഎന്‍ഇ ട്രസ്റ്റിന്റെ കോര്‍ട്ട് സ്യൂട്ട് സെക്ഷന്‍ 28പ്രകാരം കേരള സമാജത്തില്‍ അഭിപ്രായ വിത്യാസം ഉണ്ടാവുകയോ ഭാരവാഹികളെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ കെഎന്‍ഇ ട്രസ്റ്റില്‍ എക്‌സ് ഒഫിഷ്യോ ആയി കേരളസമാജം ഭാരവാഹികള്‍ക്ക് പ്രവേശനം ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരള സമാജത്തിന്റെ ഭാരവാഹികളെ പുറത്താക്കി കൊണ്ട് പുതിയ ഭരണസമിതി നലവില്‍ വരുകയും പ്രസ്തുത വിവരം രജിസ്ട്രാറെ അറിയിക്കുകയും സിവില്‍ കോടതില്‍ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യുകയും ചെയ്തതോടെ കേരള സമാജത്തിന്റെ ഭരണ സമിതി ആരാണെന്ന തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ കോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ തര്‍ക്കം നിലനില്‍ക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ കേരളസമാജത്തിന്റെ ഭരണസമിതി എന്ന നിലയില്‍ ഒരു വിഭാഗത്തിനു മാത്രം പ്രവേശനം നല്‍കിയ കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സിഎച്ച് പത്ഭനാഭന്റെ നടപടികള്‍ നഗ്നമായ കോടതി വിധിയുടെ ലംഘനമായി ചൂണ്ടികാണിക്കപ്പെടുന്നു. ഇതിനെപറ്റി പ്രവാസഭൂമി പ്രസിഡന്റിനോട് അന്വേഷിച്ചപ്പോള്‍ ഒരു വിശദീകരണവും തരുവാന്‍ തയ്യാറല്ല എന്ന നിലപാടിലായിരുന്നു കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ്. കോര്‍ട്ടലക്ഷ്യത്തിന് പ്രസിഡന്റിനെതിരെ കോടതിയെ സമീപിക്കുവാന്‍ തയ്യാറെടുക്കുകയാണ് മറുവിഭാഗം ഇതോടെ കേരള സമാജത്തിന്റെ പ്രശ്‌നങ്ങളില്‍ കെഎന്‍ഇ ട്രസ്റ്റും കക്ഷിയാവുകയാണ്.


Last Updated on Friday, 30 September 2016 20:19

 
ചരിത്രം ആവര്‍ത്തിക്കുന്നു... കേരള സമാജം ഭാരവാഹികളെ പുറത്താക്കി പുതിയ കമ്മറ്റി... ഐ.പി.സി 406,408.420 വകുപ്പുകള്‍ പ്രകാരം ഭാരവാഹികള്‍ക്കെതിരെ എഫ്.ഐ ആര്‍. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14

altബാംഗ്ലൂര്‍ കേരള സമാജത്തില്‍ പ്രശ്‌നങ്ങള്‍ ആളിക്കത്തുകയാണ്. കേരള സമാജം ഭരണസമിതിക്ക് പ്രവര്‍ത്തിക്കുവാനുള്ള നിയമസാധുത നഷ്ടപ്പെടുകയും ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും അഴിമതി ആരോപണങ്ങളുടേയും പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭാരവാഹിത്വം രാജിവയ്ക്കാത്ത നിലവിലെ ഭരണസമിതിയെ പുറത്താക്കിക്കൊണ്ട് പുതിയ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. കേരള സമാജം മുന്‍ പ്രസിഡന്റും കെഎന്‍ഇ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം.കെ സോമന്‍ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ബി. ജപ്രകാശ് സെക്രട്ടറിയും എസ്.സതീഷ് ഖജാന്‍ജിയുമായ എട്ട് അംഗ അഡ്ഹഹോക്ക് കമ്മറ്റിക്കാണ് കേരള സമാജത്തിന്റെ പഴയകാല പ്രവര്‍ത്തകരും മെമ്പര്‍മാരും ചേര്‍ന്ന യോഗം രൂപം കൊടുത്തത്.


പത്തു വര്‍ഷമായി തുടരുന്ന ഇപ്പോഴത്തെ ഭരണ സമിതി അവസാനമായി ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തിട്ടുതന്നെ മൂന്നു വര്‍ഷമായി വര്‍ഷാ വര്‍ഷം ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് വാര്‍ഷിക കണക്കവതരിപ്പിക്കുകയും തെരഞ്ഞടുപ്പു നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും ചെയ്യാതെ 2014ല്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഭരണ കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടുന്നതായി ഭരണഘടന ഭേദഗതി ചെയ്യുകയാണുണുണ്ടായത് എന്നാല്‍ പ്രസ്തുത ഭേദഗതി രജിസ്ട്രാര്‍ ഇതുവരെ അംഗീകരിച്ച് സര്‍ട്ടിഫൈ ചെയ്തിട്ടില്ല. അതിനാല്‍തന്നെ പ്രസ്തുത ഭരണഘടന ഭേദഗതിക്ക് നിയമസാധുതയുമില്ല. 2014-2015ലെ ഭരണസമിതിയുടെ കാലാവധി 2015ല്‍ തന്നെ അവസാനിച്ചു. പിന്നീട് നാളിതുവരെ കേരള സമാജത്തിലുള്ളത് നിയമ സാധുതയില്ലാത്ത ഭരണ സമിതിയാണ്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. കേരള സമാജത്തിന്റെ എല്ലാഒറിജിനല്‍ റിക്കാര്‍ഡുകളും ഡപ്യൂട്ടി റജിസ്റ്റാറുടെ മുമ്പില്‍ ഹാജരാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ റിക്കാര്‍ഡുകളുടേയും ഒറിജിനല്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഭീക്ഷണിപ്പെടുത്തല്‍, സാമ്പത്തിക ക്രമക്കേടുകള്‍, ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ഭാരവാഹികള്‍ക്കെതിരെ കേരള സമാജം പ്രവര്‍ത്തകര്‍ ഫയല്‍ ചെയ്ത കേസുകളില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഇന്ദിരാ നഗര്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 406,408.420 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം ആരംഭിച്ചിച്ചതോടെ ഭരണത്തില്‍ തുടരുവാനുള്ള ധാര്‍മ്മിക അവകാശവും ഭരണസമിതിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ നാളിതുവരെ രാജിവയ്ക്കുവാന്‍ തയ്യാറായിട്ടില്ല.

ഈ സാഹചര്യങ്ങളില്‍ കേരള സമാജത്തില്‍ രജിസ്ട്രാറുടെ മേല്‍നോട്ടത്തിലുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏറ്റെടുക്കുവാനുള്ള സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ കേരള സമാജത്തെ രക്ഷിക്കുവാനായിട്ടാണ് തങ്ങള്‍ അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്‍കി കേരള സമാജത്തിന്റെ ഭരണം ഏറ്റെടുക്കുവാന്‍ നിര്‍ബ്ബന്ധിതരായതെന്ന് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറുയുന്നു.

കേരള സമാജത്തില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. 1970ല്‍ കേരള സമാജം പിളര്‍ന്നു രണ്ടു ഗ്രൂപ്പായി മാറി പിന്നെ വളരെക്കാലം വേണ്ടി വന്നു ആ മുറിവുണങ്ങി കേരള സമാജം ഒന്നായിതീരുവാന്‍ അതിനു കാരണമായതാകട്ടെ കെഎന്‍ഇട്രസ്റ്റ്. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഈ 2016ലും അന്നു നടന്ന നാടകങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ്. കഥാപാത്രങ്ങളേ മാറിയിട്ടുള്ളു. തിരകഥ അതുതന്നെ. എല്ലാത്തിനും കെഎന്‍ഇ ട്രസ്റ്റ് ഒരു നിമിത്തമാവുകയാണ്. ട്രസ്റ്റില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമവും അതിനു തടയിടുവാനുള്ള മറുവിഭാഗത്തിന്റെ മറുതടയും. അന്നു ഭാരവാഹികള്‍ക്കെതിരെ ഒരു ഡസനിലേറെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ഉടന്‍ ചെയ്യപ്പെടുവാന്‍ പോകുന്നതുമായ കേസുകള്‍ അതിനോടുക്കുന്നു. ചരിത്രത്തിന്റെ ആവര്‍ത്തനം!!!. അതോ ശാപമോ???.







Last Updated on Saturday, 24 September 2016 17:10

 
അമ്മമാര്‍ക്ക് കൂടുതല്‍ ഇളവ്. PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14
altകുഞ്ഞുങ്ങളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് 1961ലെ പ്രസവാനുകൂല്യ നിയമത്തില്‍ വരുത്തിയ നിയമ ഭേദഗതിക്കു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം നല്‍കി.  സ്വകാര്യസ്ഥാപനങ്ങളില്‍ പ്രസവാവധി 12 ആഴ്ചയില്‍നിന്നു 26 ആഴ്ചയാക്കിയതിനു പുറമെ കുഞ്ഞുങ്ങളെ വീടുകളില്‍ പരിചരിക്കുന്ന അമ്മമാര്‍ക്കു ജോലിയുടെ സ്വഭാവം അനുസരിച്ച് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാനും  വഴിയൊരുങ്ങും. 50 സ്ത്രീകളെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുട്ടികളുടെ പരിചരണത്തിനായി ക്രഷ് ഉണ്ടായിരിക്കണം. സ്ഥാപനത്തില്‍ ഇല്ലെങ്കില്‍ നിശ്ചിത ദൂര പരിധിയിലെങ്കിലും ക്രഷ് വേണം. ദിവസം നാലു തവണ അമ്മമാര്‍ക്കു ക്രഷില്‍ സന്ദര്‍ശനം നടത്താന്‍ ഇടവേള നല്‍കണം. ശൈശവഘട്ടത്തില്‍ കുട്ടികള്‍ക്ക് ഏറെ പരിചരണം ആവശ്യമുണ്ടെന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ നിയമഭേദഗതി ഉണ്ടായത്.

 
പദവി ആവശ്യപ്പെട്ട് കുറിപ്പ്. നിഷേധിച്ച് വിഎസ്സ് PDF Print E-mail
M.J.Francis  |  Sunday, 25 June 2017 05:14
altപദവി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പു നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് വി.എസ്. അച്ച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് ഇതു സംബന്ധിച്ച വിശദീകരണവുമായി രംഗത്തുവന്നത്.  താന്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി അംഗീകരിച്ചു എന്നതടക്കമുള്ള മാധ്യമ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും, താന്‍ കൂടി നട്ടുനനച്ചുണ്ടാക്കിയ സിപിഎം എന്ന മഹാപ്രസ്ഥാനത്തിലെ ഏതു നേതാവിനോടും എന്തു കാര്യവും അവതരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും വി.എസ് കുറിപ്പില്‍ തുറന്നടിച്ചു. 

വിഎസ്സിന്‍ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം


ജനങ്ങളിലൊരാളായി തുടരുമ്പോള്‍....

ഞാന്‍ ഇന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയാണ്.മുമ്പേ തീരുമാനിച്ചതാണിത്. അതനുസരിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെയും വസതിയിലെയും സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞിട്ട് ദിവസങ്ങളായി.

ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത വാര്‍ത്ത നിങ്ങള്‍ കണ്ടുകാണും 'വീടുമാറ്റം വൈകിപ്പിച്ച് വി.എസ്' എന്നാണ് അതിന്റെ തലക്കെട്ട്. എന്നോടോ എന്റെ രണ്ടു ഡസനില്‍ കുറയാത്ത സ്റ്റാഫില്‍ ആരോടെങ്കിലുമോ ചോദിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വ്യാജവാര്‍ത്ത അവര്‍ക്ക് കൊടുക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍, വാര്‍ത്ത പ്രത്യേകിച്ചും ഇടതുപക്ഷക്കാരെയും അതില്‍തന്നെ വി.എസ്. അച്യുതാനന്ദനെയും സംബന്ധിച്ചാവുമ്പോള്‍ എത്രത്തോളം കള്ളമായാലും കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലാണിപ്പോള്‍ ആ പത്രവും അവരുടെ ചാനലും.

ഇന്ന് ഒന്നാം പേജില്‍ ആ പത്രം മറ്റൊരു നുണ പ്രസിദ്ധീകരിച്ചിട്ടുണ്ട് 'പദവി, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍:വി.എസ് സമ്മതിച്ചു' എന്നാണതിന്റെ തലക്കെട്ട് .പൂര്‍ണമായും അസംബന്ധമാണിത്. ഇതേക്കുറിച്ച് സി.പി.എമ്മിന്റെ ഒരു ഘടകത്തിലുമുള്ള ആരും എന്നോട് സംസാരിക്കുകയോ ഞാന്‍ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം വാര്‍ത്ത പടച്ചുവിടുന്നവര്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് വരുത്തിവയ്ക്കുന്ന കെടുതികള്‍ ചര്‍ച്ച ചെയ്യണമെന്ന് പൊതുസമൂഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

ഞാന്‍ സ്ഥാനമാനങ്ങള്‍ ചോദിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാംയെച്ചൂരിക്ക് കുറിപ്പുനല്‍കി എന്ന കള്ളം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുണെ്ടന്ന് അവകാശപ്പെടുന്ന പത്രം നടത്തിവരുന്ന ശ്രമങ്ങള്‍ മാധ്യമഗവേഷകര്‍ ഭാവിയില്‍ പഠനവിഷയമാക്കുമെന്ന് ഉറപ്പാണ്. യെ്ച്ചൂരിക്ക് ഞാന്‍ ഒരു കുറിപ്പുനല്‍കുന്നത്, അതും എനിക്ക് ഏതെങ്കിലും സ്ഥാനമാനങ്ങള്‍ ആവശ്യമുണെ്ടങ്കില്‍ ഊരുംപേരുമൊന്നുമെഴുതാതെ ഒരു വെള്ളക്കടലാസില്‍ ആരെയോ കൊണ്ട് കൈപ്പടയിലെഴുതിപ്പിച്ചായിരിക്കുമോ എന്നൊന്നും ചിന്തിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ആ പത്രം. എനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട്. ഞാന്‍കൂടി നട്ടുനനച്ചുണ്ടാക്കിയ സി.പി.എം എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാല്‍ അതിനും എനിക്ക് സ്വാതന്ത്യവുമുണ്ട്. എനിക്ക് ഏതെങ്കിലും പദവി ആവശ്യമുണെ്ടണ്ടെക്ക് എന്തെങ്കിലും കുറിപ്പ് നല്‍കേണ്ടതില്ല.അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യെച്ചൂരിയുംമാത്രമായും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു.അപ്പോഴൊന്നും നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങള്‍ എഴുതിനല്‍കുന്നത് എന്ന വിചിത്ര ഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. .യെച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ ഞാന്‍ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നല്‍കി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല.


മുമ്പ്, നിലമറന്ന് വി.എസ് എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ പ്രധാനവാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമാണിത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വായിച്ചതിനായിരുന്നു ഈ ഹാലിളക്കം. ഞാന്‍ അന്ന് പ്രസംഗിച്ചത് സത്യമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.വി.എസ് അച്യുതാനന്ദന്റെ മകനെയും മകളെയും ബന്ധുക്കളെയും അപമാനിക്കുന്ന വിധത്തില്‍ എത്ര വാര്‍ത്ത കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇതേ പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു? അതൊക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമായിരുന്നു. ഈ പത്രവും അതിന്റെ ചാനലും യു.ഡി.എഫ് സര്‍ക്കാരും തലകുത്തി നിന്നിട്ടും അതിലൊന്നിന്റെ പേരിലെങ്കിലും നടപടി എടുക്കാനായോ?എനിക്കോ എന്റെ കുടുംബാംഗങ്ങളുടെയോ പേരില്‍ വഴിവിട്ട് എന്തെങ്കിലും ഉണെ്ടങ്കില്‍ നടപടി എടുക്കാന്‍ നിയമസഭയിലും പുറത്തും ഞാന്‍ വെല്ലുവിളിച്ചതുമാണല്ലോ. എന്നിട്ടെന്തായി? അതേസമയം, ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ ചിലരുടെ കൃത്യങ്ങള്‍ ആ പത്രത്തില്‍ വരാത്തത് സോഷ്യല്‍മീഡിയയില്‍ പാട്ടാണ്. ഉമ്മന്‍ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് എനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വാര്‍ത്ത കൊടുത്ത പത്രം നാറിയില്ലേ? കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തില്‍വന്നാല്‍ ആത്മഹത്യചെയ്യുമെന്ന് പണ്ടുപറഞ്ഞതാണ് ഈ പത്രത്തിന്റെ പ്രധാനി. അന്ന് നഷ്ടപ്പെട്ട വിശ്വാസ്യത വീണെ്ടടുക്കാനാവാത്ത ആ പത്രം മാദ്ധ്യമവൃത്തികേടുകളുടെ പര്യായമായി മലയാളിക്ക് അപമാനമായി തുടരുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഞാന്‍ ഇക്കാര്യം ഒരു പത്രത്തില്‍ എഴുതിയ സ്വജനപക്ഷം എന്ന പംക്തിയില്‍ വിശദീകരിച്ചിട്ടുണ്ട്.( അത് ഇതിന്റെ ചുവടെ കൊടുക്കുന്നു) മാനസപുത്രനായ ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷനേതൃസ്ഥാനംപോലും ഇല്ലെന്നറിഞ്ഞതോടെ നിലതെറ്റിയ ആ പത്രം അതിന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ വിവേചനശക്തിയുടെമേലാണ് കുതിരകേറുന്നത്.

ഒരു കാര്യം വ്യക്തമാക്കട്ടെ കഴിഞ്ഞ ഏഴര പതിറ്റാണേ്ടാളം നീണ്ട പൊതുപ്രവര്‍ത്തനത്തിനിടയില്‍ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് ചങ്കൂറ്റത്തോടെ പറയാന്‍ കഴിയും. എന്റെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ ചില സ്ഥാനമാനങ്ങള്‍ പ്രസ്ഥാനം തന്നിട്ടുണ്ട് ; അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങങള്‍ കിട്ടുമെന്ന് കരുതിയല്ല ഞാന്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇനിയും ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാന്‍ ഉണ്ടാകും.






Last Updated on Wednesday, 01 June 2016 10:14