എസ്.എൻ.സി ലാവ്ലിൻ കേസ് പുതിയ ബഞ്ചിന്. തിങ്കളാഴ്ച വാദം കേള്‍ക്കും.

Print Friendly, PDF & Email

വിവാദമായ എസ്.എൻ.സി ലാവ്ലിൻ കേസിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ മാറ്റം. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും കേസ് ജസ്റ്റിസുമാരായ യുയു ലളിത്, വിനീത് സരൺ എന്നിവരുടെ രണ്ടഗ ബഞ്ചലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജി ഇനി പുതിയ ബഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുമ്പ് 18 തവണ ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെ ആയിരുന്നു.

കേസിൽ കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സിബിഐ നല്‍കിയ അപ്പീലിനു പുറമേ സിബിഐക്കു വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ട കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും അടക്കമുള്ളവര്‍ ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതേയും വിവേചനപരം ആണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ ഹര്‍ജികളിലും പുതിയ ബഞ്ച് വാദം കേള്‍ക്കും. പിണറായി വിജയനെ വെറുതെ വിട്ട കേരള ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കിയാല്‍ സ്വര്‍ണ്ണ കടത്ത് വിവാദങ്ങളിലും മറ്റും പെട്ട് ആടിയുലഞ്ഞ് നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി ആയിരിക്കും.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *