മല്ലികാര്‍ജുന കാര്‍ഗേ പരാജയത്തിലേക്ക്.

Print Friendly, PDF & Email

3.00 കോണ്‍ഗ്രസ്സിന്‍റെ തലമുതിര്‍ന്ന നേതാവും പ്രതിപക്ഷനേതാവെന്ന നിലയില് കഴിഞ്ഞ ലോകസഭയില്‍ കോണ്‍ഗ്രസ്സിന്‍റെ മുഖവുമായിരുന്ന മല്ലികാര്‍ജൂന കാര്‍ഗേ കലബുര്‍ഗ്ഗി മണ്ഡലത്തില്‍ പരാജയത്തിലേക്ക്. കഴിഞ്ഞ 11 പ്രാവശ്യം കലബുര്‍ഗ്ഗിയെ പ്രതിനിധീകരിച്ച മല്ലികാര്‍ജുനയുടെ പരാജയം കര്‍ണ്ണാടക കോണ്‍ഗ്രസ്സിനേറ്റ കനത്ത അടിയാണ്. ബിജെപിയുടെ ഉമേഷ് ജാദവിന്‍റെ മുന്പിലാണ് കാര്‍ഗേ അടിയറവ് പറയുന്നത്.

…………………………………………………………………………………………………………………………………………………………

1.00: പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റമാണ് കര്‍ണ്ണാടകയില്‍ ബിജപി നടത്തികൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ ബിജെപി 24 സീറ്റുകളില്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്പോള്‍ കോണ്‍ഗ്രസ്സിന് ആകെ ലീഡ് നേടാനായത് 2 സീറ്റുകളിലും ജെഡിഎസ് 1 സീറ്റിലുമാണ്. മാണ്ഡ്യയില്‍ ബിജെപി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയാണ് 40000 വോട്ടിനു മുന്നേറുന്നത്. തുംകൂരുവില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ 80000 വോട്ടിനു പിന്നിലാണ്. ദേശീയ തലത്തില്‍ 347 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുന്പോള്‍ യുപിഎ 88 സീറ്റുകളില്‍ ഒതുങ്ങുകയാണ്.

……………………………………………………………………………………………………………………………………………………

11.00:  പാര്‍ലിമെന്‍റിലെ 542 ലോകസഭ മണ്ഡലങ്ങളിലെ ലീഡിങ് നില പുറത്തു വന്നപ്പോള്‍ എന്‍ഡിഎ 342 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു ബിജെപിക്ക് 289 സീറ്റുകളിലാണ് ലഡ്. യുപിഎ ആകട്ടെ 102 മണ്ഡലങ്ങളില്‍ മാത്രമേ ലീഡ് ചെയ്യുന്നുള്ളു. കോണ്‍ഗ്രസ് 54 മണ്ഡലങ്ങളില്‍ലീഡ് ചെയ്യുന്നു. 2014 ല്‍ ബിജെപി ക്ക് ലഭിച്ചതില്‍ കൂടുതല്‍ സീറ്റുകള്‍ 2019ല്‍ എന്‍ഡിഎ നേടുന്ന സാഹചര്യമാണ് തെളിയുന്നത്.എസ്പി- ബിഎസ്പി-25 തൃണമൂല്‍-25, ബിജെഡി-13, ടിആര്‍എസ്- 9, ഇടതു പക്ഷം -6, എഎപി-1എന്നിങ്ങനെയാണ് കക്ഷികളുടെ ലീഡിങ് നില

…………………………………………………………………………………………………………………………………………………….

10.00:  10 ശതമാനം വോട്ട് എണ്ണികഴിഞ്ഞപ്പോള്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റുകളിലും ലീഡ് തുടരുകയാണ്. പത്തനം തിട്ടയില്‍ ആന്‍റോ ആന്‍റണി 7300 വോട്ട് മുന്നിലാണ്. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്ത് ശശിതരൂര് 7000വോട്ടിനു മുന്നിലാണ്. ആലത്തൂര് 18000 വോട്ട് രമ്യ ഹരിദാസ് നേടിയിരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ 43000വോട്ട് ലീടു കടന്നു. അമേഠിയിലും രാഹുല്‍ മുന്നിലെത്തിയിരിക്കുകയാണ് വടകരയില്‍ 4000 വോട്ടിന് മുരളീധരന്‍ മുന്നിലാണ്.ദേശീയതലത്തില്‍ ബിജെപി 312 സീറ്റിലും യുപിഎ 115 സീറ്റുകളിലും എസ്പി 17 സീറ്റിലും മറ്റുള്ളവര്‍87 സീറ്റുകളിലും മുന്നിലാണ്.

…………………………………………………………………………………………………………………………………………………

9.00: കേരളത്തില്‍ യുഡിഎഫ് മുന്നില്‍. വോട്ടെണ്ണല്‍ ആരംഭിച്ച ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മാവേലിക്കര ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മേല്‍കൈ നേടിയിരിക്കുകയാണ്. …………………………………………………………………………………………………………………………………………….

8.30 AM : പോസ്റ്റല്‍ വോട്ടിങ്ങില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്പില്‍. ദേശീയ തലത്തില്‍ ബിജെപി മുന്നില്‍
എല്‍ഡിഎഫ് – 8
യുഡിഎഫ് – 7

……………………………………………………………………………………………………………………………………………   8.AM : 8ദേശീയ തിരഞ്ഞെടുപ്പ് – 2019 വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍.

  •  
  •  
  •  
  •  
  •  
  •  
  •  

Pravasabhumi Facebook

SuperWebTricks Loading...