പി.എസ്.സി റാങ്ക് ലിസ്റ്റ്: സോഷ്യല്‍ മീഡിയയില്‍ ആസൂത്രിതമായി നീങ്ങാന്‍ ആഹ്വാനവുമായി സി.പി.എം

Print Friendly, PDF & Email

പിഎസ് സി റാങ്ക് ലിസ്റ്റ് വിഷയത്തിൽ സര്‍ക്കാരിനെ പ്രതിരോധിക്കുവാന്‍ പര്‍ട്ടി അണികള്‍ ആസൂത്രിതമായി നീങ്ങാന്‍ ആഹ്വാനവുമായി സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. പി എസ് സി വിഷയത്തിൽ ഫേസ്ബുക്കിൽ പ്രചാരണം ശക്തമാക്കണമെന്നാണ് നിർദേശം. ഫെയിസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡികളില്‍ എന്തെല്ലാം കമന്‍റുകളാണിടേണ്ടതെന്ന് പാര്‍ട്ടി കാപ്സ്യൂള്‍ രൂപത്തില്‍ അയച്ചു തരും. അത് ഓരോ ലോക്കല്‍ ഘടകത്തിലും ഏറ്റവും കുറഞ്ഞത് 300 പേര്‍ പോസ്റ്റുകളും കമന്‍റുകളും ആയി പോസ്റ്റ് ചെയ്യണം. ഒരാൾ തന്നെ പത്തും പതിന‌ഞ്ചും കമന്റിട്ടിട്ട് കാര്യമില്ല. ഇക്കാര്യം പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം ഉറപ്പാക്കണം. ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കൾക്കായാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ശബ്ദ സന്ദേശത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *