പ്രകോപനം സൃഷ്ടിച്ച് ചൈന. ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തി സംഘര്‍ഷഭരിതം…

Print Friendly, PDF & Email

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു. ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ആണ് ചൈനീസ് സൈന്യം കടന്നു കയറ്റ ശ്രമം തുടരുന്നത്. ലഡാക്കിലെ ഇന്ത്യാ-ചൈന നിയന്ത്രണ രേഖയിലെ ചുമാര്‍ സെക്ടറിലാണ് ചൈനയുടെ വീണ്ടും കടന്നു കയറാന്‍ ശ്രമിച്ചത്. ചൈനീസ് കടന്നുകയറ്റം തടയുന്നതിന് നിര്‍ണ്ണായകമായ സൈനിക നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു. ഇതോടെ അതിര്‍ത്തി വീണ്ടും സംഘര്‍ഷ ഭരിതമായിരിക്കുകയാണ്.

മുമ്പ് അഞ്ച് തവണയായി നടന്ന സൈനിക തല ചര്‍ച്ചയിലും നാലുതവണ നടന്ന നയതന്ത്ര ചര്‍ച്ചയിലും രൂപപ്പെടുത്തിയ ധാരണകള്‍ പാലിക്കാതെ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിർത്തിയിൽ ചൈന നടത്തുന്ന ഏത് നീക്കവും ശക്തമായി ചെറുക്കാൻ ഇന്ത്യന്‍ സൈന്യത്തിന് നിർദ്ദേശം നല്‍കിയിരിക്കുകയാണ്. ചര്‍ച്ചകളില്‍ മുന്പ് എടുത്ത തീരുമാനങ്ങള്‍ ചൈന പാലിക്കാത്ത സാഹചര്യത്തില്‍ പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിൻവലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു. പ്രതിരോധമന്ത്രി രാജ്നാഥ്‌ സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണ്ണായകമായ ഈ തീരുമാനം എടുത്തത്. ഒരു കാരണവശാലും പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിൻവലിക്കേണ്ടതില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു. തുടര്‍ന്ന് അതിര്‍ത്തികളില്‍ രണ്ട് ടാങ്ക് റെജിമെന്റുകളേയും കവചിത വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും അടക്കമുള്ള കൂടുതല്‍ സൈന്യത്തെയും വിന്യസിപ്പിച്ച് ഇന്ത്യ പ്രതിരോധം ശക്തപ്പെടുത്തിയിരിക്കുകയാണ്.

ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിനുള്ള മേല്‍കൈ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്. ഇതിനെ പ്രതിരോധിച്ച ഇന്ത്യന്‍ സൈന്യം അതിര്‍ത്തികളിലെ ചൈനീസ് സൈന്യത്തെ നിയന്ത്രിച്ചു നിര്‍ത്തണമെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ ചൈനീസ് പ്രകോപനത്തെ തുടർന്ന് പാൻഗോംഗ് തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിലാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ ഇന്ത്യയുടെ ഈ നീക്കം ചൈനീസ് സൈന്യം പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെയാണ് ഇന്ത്യ കൈയ്യേറ്റം നടത്തി എന്ന ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ചൈന.

അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമായതോടെ ചൈനീസ് കടന്നുകയറ്റത്തെ അപലപിച്ച് അമേരിക്കയും രംഗത്തു വന്നു. ലഡാക്കിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. ചൈനീസ് അതിക്രമത്തിനു പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്‍മര്‍ സന്ദര്‍ശനം റദ്ദാക്കി

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *