വാർത്തകൾക്കു ചാപ്പ കുത്താന്‍ സർക്കാർ തന്നെ രംഗത്ത് – കെ.പി റെജി

Print Friendly, PDF & Email

വാർത്തയുടെ പേരിൽ സൈബർ ലോകത്ത് ആക്രമണം രൂക്ഷമായി നിൽക്കുന്നതിനിടെ വാർത്തകൾക്കു ചാപ്പ കുത്തി സർക്കാർ തന്നെ രംഗത്ത്. വാർത്തകൾ വ്യാജമെന്നു മുദ്രയടിച്ചാണ് പബ്ലിക് റിലേഷൻസ് വകുപ്പ് നേരിട്ട് പ്രചാരണവുമായി ഇറങ്ങുന്നത്. വാർത്തകളുടെയും സന്ദേശങ്ങളുടെയും വസ്തുത പരിശോധിക്കാനെന്ന പേരിൽ രൂപവത്കരിച്ച പി.ആർ.ഡി ഫാക്ട് ചെക്ക് ഡിവിഷനാണ് വാർത്തകൾക്കു ‘വ്യാജമുദ്ര’ ചാർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ നിഷേധം മാത്രം ആധാരമാക്കിയാണ് മറ്റു സൂക്ഷ്മ പരിശോധനകളൊന്നും കൂടാതെ ഫാക്ട് ചെക്ക് ഡിവിഷൻ വാർത്ത വ്യാജമെന്നു ചാപ്പയടിക്കുന്നതെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റായ കെപി.റെജി തന്‍റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

അന്തിമ ഉത്തരവ് ഇറങ്ങുംമുമ്പ് ഭരണ-വകുപ്പ് തലങ്ങളിലെ ഫയൽ നീക്കം ഉൾപ്പെടെ കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തു കൊണ്ടുവരാറുണ്ട്. ഇതിന് കൂച്ചുവിലങ്ങിടാനാവണം വ്യാജമുദ്ര ചാർത്തി പ്രചരിപ്പിക്കുന്നത്. രേഖകൾ സഹിതം ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച വാർത്തകൾ പോലും അധികാരി മറിച്ചു പറഞ്ഞതുകൊണ്ടു മാത്രം വ്യാജമാകുന്ന കാലം മാധ്യമങ്ങളുടെ ഗളഹസ്തമല്ലാതെ മറ്റെന്താണ്? കൃത്യമായ വസ്തുതാ പരിശോധനയുടെ അടിസ്ഥാനത്തിൽ വാർത്തയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനു പകരം സർക്കാറിെൻറ പൊതുജന സമ്പർക്ക വകുപ്പ് തന്നെ ഇത്തരമൊരു പ്രചാരണത്തിന് ഇറങ്ങിത്തിരിക്കുന്നത് അപ്രഖ്യാപിത സെൻസറിങ് ആയേ കാണാനാവൂ.

അപ്രിയ വാർത്തകളെ തുടർന്നു വ്യക്തിഹത്യ അടക്കം മാധ്യമങ്ങൾക്കു നേരെ അപകീർത്തി പ്രചാരണവും സൈബർ ആക്രമണവും അഴിച്ചുവിടുന്ന സൈബർ പോരാളികൾ സർക്കാർ ചാപ്പയടി ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചെങ്കിലും ചില ‘വ്യാജമുദ്ര’കൾ വൈകാതെ പിൻവലിച്ചു ഫാക്ട് ചെക്ക് ഡിവിഷൻ കൈ കഴുകിയിട്ടുണ്ട്. ‘സർക്കാർ സെൻട്രൽ പ്രസിൽനിന്ന് രഹസ്യ ഫയലുകൾ നഷ്ടപ്പെട്ടു; ജീവനക്കാരന് സസ്പെൻഷൻ എന്ന വാർത്തക്കു വ്യാജമുദ്ര ചാർത്തി പ്രചരിപ്പിച്ചതാണു ചൊവ്വാഴ്ച വൈകിേട്ടാടെ ഫാക്ട് ചെക്ക് ഡിവിഷെൻറ ഫേസ്ബുക്ക് പേജിൽനിന്നു നീക്കിയത്. അച്ചടി വകുപ്പ് ഡയറക്ടറുടെ നിഷേധത്തിെൻറ അടിസ്ഥാനത്തിലാണ് വാർത്ത വ്യാജമെന്നു കണ്ടെത്തിയതെന്നായിരുന്നു ബന്ധപ്പെട്ട പി.ആർ.ഡി ഉദ്യോഗസ്ഥെൻറ വിശദീകരണം.

സെൻട്രൽ പ്രസിൽനിന്ന് ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് ഒന്നാം ഗ്രേഡ് ബൈൻഡർക്കെതിരെ അച്ചടി വകുപ്പ് ഡയറക്ടറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിടെയാണു വാർത്ത വ്യാജമെന്നു മുദ്രകുത്തി പബ്ലിക് റിലേഷൻസ് വകുപ്പ് പ്രചാരണത്തിനിറങ്ങിയത്. അതിരഹസ്യസ്വഭാവമുള്ള രേഖകൾ നശിപ്പിച്ചതിനും വിശ്വാസവഞ്ചനക്കുമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്.

ജനാധിപത്യത്തിനും രാഷ്ട്രീയ പ്രബുദ്ധതക്കും ഏറെ വേരോട്ടമുള്ള കേരളത്തിെൻറ മണ്ണിൽ ഇത്തരം മാധ്യമ സെൻസറിങ് അനുവദിക്കാൻ പാടുണ്ടോ എന്ന് പൊതുസമൂഹം തന്നെ വിലയിരുത്തേണ്ടതുണ്ട്. വ്യക്തമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള വാർത്തകൾക്കുമേൽ പോലും ഇത്തരം ചാപ്പ കുത്തൽ നടക്കുന്നത് മാധ്യമങ്ങൾക്കു മേലേ അല്ല, ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥെൻറ മാത്രം ബുദ്ധിയിൽ ഉദിച്ചതാണ് ഇൗ ആശയം എന്നു കരുതുക വയ്യ. ഉന്നതതല പിന്തുണയും കൈയൊപ്പും ഉണ്ടെങ്കിൽ മാത്രമേ മാധ്യമങ്ങൾക്കു മേൽ ഇങ്ങനെ മെക്കിട്ടു കയറാൻ ഉദ്യോഗസ്ഥർ തയാറാവൂ. മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ കർക്കശ നടപടിക്ക് സർക്കാർ തയാറാവേണ്ടതുണ്ട്.

സമൂഹത്തിൽ ഭിന്നിപ്പ്​ ഉണ്ടാക്കാൻ ബോധപൂർവം വാർത്തകൾ പടച്ചുണ്ടാക്കുകയും പ്രചാരണം നടത്തുകയും ​െചയ്യുന്നതു കണ്ടെത്തി തടയാൻ വ്യവസ്​ഥാപിത സംവിധാനങ്ങളിലൂടെ ശ്രമം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന്​ ആരും എതിരല്ല. അതിനു പകരം ഭരണസംവിധാനങ്ങളിലെ പാളിച്ചകൾ റി​േപ്പാർട്ട്​ ചെയ്യുന്നതിനെ വ്യാജവാർത്ത എന്നു ചാപ്പ കുത്തി തടയിടാൻ ശ്രമിക്കുന്നത്​ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങ്​ ഇടാൻ തന്നെയാണ്​. സൈബർ പോരിടങ്ങൾക്ക്​ സർക്കാർ തന്നെ കോപ്പുകൾ ഒരുക്കി കൊടുക്കുന്ന നടപടി. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്നെണീക്കേണ്ടതുണ്ട്​.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *