സിഎജി ഓഡിറ്റിങ് പോലും അനുവദിക്കാത്ത കിഫ്ബിയില്‍ ഇഡി അന്വേഷണം

Print Friendly, PDF & Email

സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഓഡിറ്റിങ്ങിന് അനുവാദം കൊടുക്കാത്ത കിഫ്ബി (KERALA INFRASTRUCTURE INVESTMENT FUND BOARD)ല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇന്ന് രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്. സമാജ് വാദി പാര്‍ടി അംഗം ജാവേദ് അലി ഖാന്‍റെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെ‍ന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നു എന്ന വെളിപ്പെടുത്തൽ കേന്ദ്ര ധനമന്ത്രാലയം നടത്തിയത്. 250 കോടി രൂപ യെസ്ബാങ്കിൽ നിക്ഷേപിച്ചതിന് കിഫ്ബിക്കെതിരെയും കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കെതിരേയും പരാതി കിട്ടിയതായും , അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് വ്യക്തമാക്കിയത്. സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷൻ പദ്ധതിയുമൊക്കെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പദ്ധതിക്കായി പണമിടപാട് നടത്തുന്ന കിഫ്ബിക്കെതിരെയും ഇഡി നടത്തുന്ന അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കിഫ്ബിയിലെ സാന്പത്തിക ഇടപാടുകളെ പറ്റി ഓഡിറ്റിംഗ് നടത്തുന്നതിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും സിഎജിയും തമ്മിൽ തര്‍ക്കം തുടരുന്നതിനിടെയാണ് ഇഡിയുടെ അന്വേഷണം വരുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. എന്നാല്‍, ഇഡി നടത്തുന്ന അന്വേഷണങ്ങളെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലന്നാണ് കിഫ്ബി സിഇഒ കെ എം എബ്രഹാം പറയുന്നു. കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പിൻവലിച്ചതുമെന്നും ഏത് അന്വേഷണത്തേയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും കെഎം എബ്രഹാം പറഞ്ഞു. ടെൻണ്ടർ വിളിച്ചാണ് ബാങ്കുകളിൽ നിന്ന് നിരക്ക് ക്ഷണിച്ചത്. യെസ് ബാങ്കിന്റെ റേറ്റിംഗ് ഇടഞ്ഞപ്പോൾ ഇടപാടുകൾ അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *